Ad Code

ഈ ആയത്ത് ഓതിയാല്‍ ദിവസം മുഴുവനും 70000 മലക്കുകളുടെ ദുആയും കാവലും ഉണ്ടാകും!

ഓരോ ദിവസങ്ങള്‍ക്കും ബർക്കത്തുകളിൽ ഏറ്റ വ്യത്യാസമുണ്ട്. ചില ദിവസങ്ങള്‍ക്ക് ബറക്കത്ത് (ഐശ്വര്യം) കൂടുതല്‍ ഉള്ളതുപോലെതന്നെ ചില ദിവസങ്ങള്‍ സൂക്ഷിക്കണം എന്നും ഹദീസുകളിൽ പറഞ്ഞിട്ടുണ്ട്(നഹ്സുള്ള ദിവസങ്ങള്‍). അതിൽ പ്രധാനപ്പെട്ടതാണ് സഫർ 10. എന്നാൽ വിശ്വാസിയെ സംബന്ധിച്ച് അവന്‌ ഭയക്കേണ്ടതില്ല.

സുബ്‌ഹി നിസ്കാരം ജമാഅത്തായി നിസ്കരിച്ചാൽ ആ ദിവസത്തിന്റെ ഒരു ശറിനെ തൊട്ടും പേടിക്കേണ്ടതില്ല എന്ന് മഹാനായ ഇമാം ഗസ്സാലി(റ) പറഞ്ഞിരിക്കുന്നു.

പ്രത്യേകിച്ച് ഇങ്ങനെയുള്ള ദിവസങ്ങളില്‍ പിശാചിന്റെ വസ്‌വാസില്‍ നിന്നും കാവല്‍ ലഭിക്കുന്നതിന്‌ ഈ ദുആ ചൊല്ലുക.

اَللَّهُمَّ لَا طَيْرَ إِلَّا طَيْرُ كَ، وَلَا خَيْرَ إِلَّا خَيْرُ كَ، وَلَا إِلهَ غَيْرُكَ

يَا سَلَامُ (യാ സലാം)

അല്ലാഹുവിന്റെ പരിശുദ്ധമായ നാമങ്ങളില്‍ പെട്ട നാമമാണ്‌ യാ സലാം. ഈ ഇസ്മിന്‌ ഒത്തിരി മഹത്വങ്ങള്‍ ഉണ്ട്.

അസ്സലാമു അലൈക്കും(ٱلسَّلَامُ عَلَيْكُمْ) എന്ന വാക്കില്‍ തന്നെ ഈ നാമം ഉണ്ട്. പരസ്പരം സലാം പറയല്‍ വ്യാപിപ്പിക്കുക. ഒരു ദിവസത്തില്‍ ചുരുങ്ങിയത് 10 പേര്‍ക്കെങ്കിലും സലാം പറയല്‍ സ്വർഗത്തിൽ കടക്കാനുള്ള എളുപ്പ മാർഗ്ഗമാണ്.

സൂറത്തുല്‍ ഹഷറിന്റെ(سورة الحشر) അവസാന ഭാഗത്തുള്ള മഹത്വമേറിയ ഈ ആയത്തുകളില്‍ ഈ പരിശുദ്ധ ഇസ്മ്‌ ഉള്‍പ്പെട്ടിരിക്കുന്നു.

 لَوْ أَنزَلْنَا هَـٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍۢ لَّرَأَيْتَهُۥ خَـٰشِعًۭا مُّتَصَدِّعًۭا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ٢١ هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۖ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۖ هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ ٢٢ هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَـٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ ٢٣ هُوَ ٱللَّهُ ٱلْخَـٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ

ഈ ആയത്ത് രാവിലെ പാരായണം ചെയ്താൽ വൈകിട്ട് വരെയും വൈകിട്ട് പാരായണം ചെയ്താൽ സുബ്ഹി വരെയും എഴുപതിനായിരം (70000) മലക്കുകളുടെ ദുആയും സംരക്ഷണവും ലഭിക്കും.

പനി, മറ്റ് അസുഖങ്ങൾ വന്നാൽ തലയില്‍ കൈവച്ച് ഈ ആയത്ത് ഓതുക. രോഗശമനം ലഭിക്കുന്നതാണ്. 

നല്ല ജോലി, ശമ്പളത്തില്‍ വര്‍ദ്ധനവ് ഇവ ഉണ്ടാകാന്‍ يَا سَلَامُ(യാ സലാം) എന്ന ഈ നാമം 131 തവണ ചൊല്ലുക. അതുപോലെ നല്ല ഓർമ്മ ശക്തി ഉണ്ടാകാനും പഠനത്തിലെ പുരോഗതിക്കും പ്രത്യേകിച്ച് പഠിക്കുന്ന കുട്ടികള്‍ ഈ ഇസ്മ്‌ അധികരിപ്പിക്കുക.

ഹോസ്പിറ്റലില്‍ നിന്ന് മടക്കിയ; ഡോക്ടർമാര്‍ കൈയൊഴിഞ്ഞ രോഗങ്ങള്‍ അത് എത്ര മാരകമായ രോഗമാണെങ്കിൽ പോലും അവരുടെ അടുത്തുനിന്ന് 121 തവണ ഈ ഇസ്മ്‌ ചൊല്ലിയാല്‍ രോഗ ശമനം ഉണ്ടാകുന്നതാണ്. ഇനി ആ രോഗിക്ക് രോഗശമനമല്ല മരണമാണ് ഹൈറെങ്കില്‍ ഈമാനോടെയുള്ള നല്ല മരണം ഉണ്ടാകുന്നതാണ്. അത്ര ശക്തിയുള്ള ഇസ്മ്‌ ആണിത്.

سورة الواقعة (സൂറത്തുല്‍ വാഖിഅ)

ഏത് രോഗിയാണെങ്കിലും അവരുടെ അടുത്ത് നിന്ന് വാഖിഅ സൂറത്ത് ഓതിയാൽ രോഗ ശമനമുണ്ടാകും 

Anvare Fajr: 682



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu