Ad Code

വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ്‌ ഓതിയാല്‍ കിട്ടുന്ന നേട്ടങ്ങളും ഈ സൂറത്തിന്റെ ചില പ്രത്യേകതകളും

വിശ്വാസികളായ നമ്മൾ പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിന്റെ കർമ്മങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടവരാണ്. അങ്ങനെ ആ ദിവസത്തിൻറെ മഹത്വവും ബഹുമാനവും ഉൾക്കൊള്ളുന്ന വിശ്വാസികൾക്കാണ് വെള്ളിയാഴ്ചയുടെ ബർക്കത്ത് ലഭിക്കുകയുള്ളൂ.

ജുമുഅ ദിവസത്തിൽ സ്വലാത്ത് പോലെ തന്നെ സുന്നത്തുകളിൽ ഏറ്റവും പ്രബലമായ അമലാണ് സൂറത്ത് കഹ്ഫിന്റെ പാരായണം. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാ വിശ്വാസികളും സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നതിലൂടെ അടുത്ത വെള്ളിയാഴ്ച വരെ (ഒരാഴ്ച) അല്ലാഹുവിൻറെ അപാരമായ നിഅ്മത്തുകളും സംരക്ഷണവും ലഭിക്കുന്നു. 

സൂറത്തുല്‍ കഹ്ഫിൽ പ്രധാനമായും പരാമർശിക്കുന്നത് അന്ത്യനാളിന്റെ ഭീകരയും ലോകാവസാനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. ഒരു വെള്ളിയാഴ്ച ദിവസത്തിലാണ് ഖിയാമത്ത് നാൾ സംഭവിക്കുന്നത്; എന്നതിനാലാണ് സൂറത്ത് കഹ്ഫിന് ജുമാ ദിവസം ഇത്രയും പ്രാധാന്യം വരുന്നത്. 

പരിശുദ്ധമായ വെള്ളിയാഴ്ച ദിവസം കഹ്ഫ് പാരായണം ചെയ്താൽ ഒരുപാട് നേട്ടങ്ങള്‍ ഉള്ളതായി കാണാം.

അടുത്ത എട്ട് ദിവസത്തേക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടായിരിക്കുന്നതാണ്. 

പൈശാചികവും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ, രോഗങ്ങൾ, അപകടങ്ങൾ ഇതിനെ തൊട്ടെല്ലാം കാവൽ ലഭിക്കും. 

ഒരാഴ്ചത്തെ ചെറുപാപങ്ങളെല്ലാം കരിഞ്ഞു പോകുവാൻ വെള്ളിയാഴ്ചയിലെ സൂറത്തുല്‍ കഹ്ഫിന്റെ പാരായണം കാരണമാകുന്നു.

എല്ലാവെള്ളിയാഴ്ചയും പതിവാക്കുന്നവരിൽ ശരീരം പെട്ടെന്ന് തളർന്നു പോകുന്നതോ ശ്വാസ സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടായിരിക്കുന്നതല്ല എന്ന് നബി(സ) തങ്ങൾ പറഞ്ഞു തരുന്നു 

110 ആയത്തുള്ള ഈ സൂറത്ത് തുടർച്ചയായി ഓതലാണ് അഫ്ളൽ(ഏറ്റവും നല്ലത്). അതിനു സാധിച്ചില്ലെങ്കിൽ സമയനുസൃദമായി തീർക്കാവുന്നതാണ്. 

അതിനും സമയം കിട്ടിയില്ലെങ്കിൽ ആരംഭത്തിലെയോ അവസാനത്തെയോ 10 ആയത്തെങ്കിലും ഓതി വെള്ളിയാഴ്ച ദിവസത്തില്‍ കഹ്ഫുമായി ബന്ധപ്പെടുത്തണം. 

ഇല്ലെങ്കിൽ ഏതെങ്കിലും വിധേനയുള്ള പ്രയാസത്തിന് അല്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള കാവൽ നഷ്ടമാകുന്നതിന് കാരണമാകുന്നു. 

ഹദീസിൽ കാണാം:

വെള്ളിയാഴ്ച രാവോ പകലോ സൂറത്ത് കഹ്ഫ് പാരായണം ചെയ്യുന്നവർക്ക് ഒരു പ്രകാശം അല്ലാഹു നൽകുന്നതാണ്. 

അല്ലാഹുവിൻറെ കാവൽ വളയം ഒരാഴ്ച നമുക്ക് ചുറ്റും ഉണ്ടായിരിക്കുന്നതാണ്. അതിനിടയിൽ ദജ്ജാൽ ഇറങ്ങിയാൽ പോലും അവൻറെ ഫിത്ന നമുക്ക് ഏൽക്കില്ല എന്ന് മുത്ത് നബി(സ) പറഞ്ഞതായി ഹദീസുകളിൽ കാണാം. 

വെള്ളിയാഴ്ചയുടെ ബറക്കത്ത് ലഭിക്കാൻ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യാൻ പറയപ്പെട്ട സമയം 

വ്യാഴാഴ്ച മഗ്‌രിബ് മുതൽ വെള്ളിയാഴ്ച മഗ്‌രിബ് വരെയാണ്. 

വ്യാഴാഴ്ച മഗ്‌രിബിന് ശേഷവും വെള്ളിയാഴ്ച സുബഹിക്ക് ശേഷവും പാരായണം ചെയ്യലാണ് അഭികാമ്യം. 

പൂർണ്ണമായ ഗുണം ലഭിക്കാൻ ഒന്നുകിൽ രാവിലോ അല്ലെങ്കിൽ പകലിലോ സൂറത്ത് പൂർത്തിയാക്കി പാരായണം ചെയ്യുക. 

ഏറ്റവും ശ്രേഷ്ഠമായ സമയം വെള്ളിയാഴ്ച സുബിഹിക്ക് ശേഷം ഓതൽ ആകുന്നു. 

എല്ലാ വെള്ളിയാഴ്ചകളിലും സൂറത്തുല്‍ കഹ്ഫ് പതിവാക്കുകയും എല്ലാവിധ പ്രയാസങ്ങളും ജീവിതത്തിൽ നിന്ന് മാറി കിട്ടുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

Anvare Fajr: 663

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu