എത്ര വലിയ ആവശ്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കാൻ അല്ലാഹു ഖുർആനിലൂടെ പരിചയപ്പെടുത്തിത്തന്ന അമലാണ് നിസ്കാരം. മുസ്ലിം ലോകത്തിന് തർക്കമില്ലാത്ത അമലാണിത്. നിസ്കാരം മുന്നിൽ വച്ചുകൊണ്ട് ആവശ്യങ്ങൾ നേടിയെടുക്കുന്ന ശൈലി; മുഹമ്മദ് നബി (സ)യുടെ ജീവിതത്തിൽ നിന്ന് നമുക്ക് കാണാൻ സാധിക്കും.
അല്ലാഹുവിനോട് ഏത് ആവശ്യങ്ങളും സഹായങ്ങളും ചോദിക്കേണ്ടത്; അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തിലുള്ള ക്ഷമകൊണ്ടും നിസ്കാരം കൊണ്ടും ആണെന്നാണ് ഖുർആനിക അധ്യാപനം.
ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ; ഒരു വിശ്വാസി നല്ലനിലയില്‍ പൂർണ്ണമായ വുളു എടുത്തശേഷം രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം; ഹൃദയംകൊണ്ടും ശരീരം കൊണ്ടും മനസ്സുകൊണ്ടും പൂർണ്ണമായി അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ചു കൊണ്ട് നിര്‍വഹിച്ചാല്‍ സലാം വീട്ടിലോടുകൂടി സ്വർഗം അവന് നിർബന്ധമായി എന്ന് മുത്ത് നബി(സ) പറയുന്നു.
എപ്പോൾ വുളൂഅ് എടുത്താലും ശേഷം രണ്ട് റക്അത്ത് നിസ്കാരം സുന്നത്താണ്. ഫർള് നിസ്കാരത്തിന് മുന്നേയുള്ള സുന്നത്ത് നിസ്കാരത്തിൽ നിയ്യത്ത് കരുതുമ്പോൾ വുളൂഇന് ശേഷമുള്ള സുന്നത്ത് നിസ്കാരവും ഫർളിന് മുന്നേയുള്ള സുന്നത്ത് നിസ്കാരവും എന്നിങ്ങനെ രണ്ടും കൂടി കരുതിയാൽ രണ്ട് നിസ്കാരത്തിന്റെയും കൂലി ലഭിക്കുന്നതാണ്. വുളൂഅ് എടുത്താൽ ഉടനെ തന്നെ സുന്നത്ത് നിസ്കരിക്കണം.
സുന്നത്തുകൾ എല്ലാം കരുതി പൂർണ്ണ മനസ്സോടെ വുളൂഅ് എടുക്കുകയും മറ്റ് ചിന്തകൾ ഒന്നും വരാതെ ഹൃദയ സാന്നിധ്യത്തിൽ നിസ്കരിക്കുന്നതിന് മഹത്വങ്ങൾ ഏറെയാണ്. ഇങ്ങനെ നിസ്കരിച്ചതിനുശേഷം ദുആ ചെയ്താൽ ആ ദുആക്ക് ഇജാബത്ത് ഉറപ്പാണ്. അവന്റെ സകല ചെറു പാപങ്ങളും പൊറുക്കപ്പെടും എന്ന് ബുഖാരി, ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസുകളില്‍ കാണാം.
നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിൽ പിശാച് മറ്റു ചിന്തകൾ നമ്മുടെ മനസ്സിലേക്ക് ഇട്ടുതന്നാൽ ഉടൻതന്നെ ആ ചിന്തകളിൽ നിന്ന് തിരിഞ്ഞു 'അല്ലാഹു' എന്ന ചിന്തയിലേക്ക് മനസ്സാന്നിധ്യം തിരിച്ചെടുത്താൽ നിസ്കാരത്തിന്റെ പോരിശ കുറയില്ല എന്ന് ഇമാം നവമി തങ്ങൾ(റ) ശറഉൽ മുസ്ലിമിൽ പറയുന്നുണ്ട്.
സുന്നത്ത് നിസ്കാരങ്ങൾക്ക് ശേഷം:
اَللَّهُ أَكْبَرُ، اَلْحَمْدُ لِلَّٰهِ، لآ اِلَهَ اِلّا اللّهُ، أَسْتَغْفِرُ اللّٰه، سُبحَانَ اللّهِ وَ بِحَمْدِهِ، سُبْحَانَ الْمَلِكِ الْقُدُّوسِ
അല്ലാഹു അക്ബർ, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അസ്തഗ്ഫിറുല്ലാഹ്, സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനൽ മലിക്കിൽ ഖുദ്ദൂസ് ഈ ദിക്റുകൾ എല്ലാം ഓരോന്നും 10 വട്ടം(ചുരുങ്ങിയത്) ചൊല്ലുക.
ശേഷം ഈ ദുആ ചെയ്യുക,
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ الْقِيَامَةِ(അല്ലാഹുമ്മ ഇന്നീ അ ഊദുബിക മിന്‍ ളീഖി ദ്ദുന്‍യാ വളീഖി യൗമില്‍ ഖിയാമ)
അര്‍ത്ഥം:
അല്ലാഹുവേ ദുനിയാവിന്റെ കെട്ടുകളിൽ നിന്നും ഇരു ലോകത്തിലെ പ്രയാസങ്ങളിൽ നിന്നും ഖിയാമത്ത് നാളിലെ ഞെരുക്കത്തിൽ നിന്നും നിന്നോട് ഞാന്‍ രക്ഷ ചോദിക്കുന്നു.
ശേഷം നമ്മുടെ ആവശ്യങ്ങൾ പറഞ്ഞ് ദുആ ചെയ്യുക.
ദിക്റുകളും ദുആകളും നമ്മുടെ ജീവിതത്തിന്റെയും ഇരുലോക ജീവിതത്തിന്റെ വിജയത്തിനും കാരണമാണ്. വിശ്വാസികളായ നമ്മൾ വുളൂഅ് തുടർച്ചയാക്കലും വുളുവിന് ശേഷമുള്ള സുന്നത്ത് നിസ്കാരം ശീലമാക്കുകയും ചെയ്യണം. വുളൂഇന്റെ വെള്ളം ആവശ്യമില്ലാതെ തുടച്ചു കളയരുത്. നമ്മുടെ ശരീരത്തിന് അതിന്റെ ബർക്കത്ത് ലഭിക്കുന്നതാണ്. അമലുകള്‍ അതിന്റെ പൂര്‍ണ്ണമായ രീതിയില്‍ ചെയ്യാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ, ആമീന്‍
Anvare Fajr: 723
2 അഭിപ്രായങ്ങള്‍
Ente
മറുപടിഇല്ലാതാക്കൂEnte makan 17 vayasaan sihru Karanam manasikavum shareerikavumaya valare prayasapedunnu kaivishavum shaithaniittum roohaaniyathumayi manasikamayi mariyittund shifayavanum chikila falikkaanum duayil ulppeduttane usthade
ഇല്ലാതാക്കൂ