വിശ്വാസികള്‍ ഗൗരവത്തോടെ ചെയ്യേണ്ട അമലും ചെയ്യണമെന്ന് കല്‍പിച്ച പുണ്യ അമലുമാണ് പരിശുദ്ധമായ സ്വലാത്ത്. അള്ളാഹു സ്വീകരിക്കപ്പെടും എന്ന് ഉറപ്പുള്ള അമലാണ് ഇത്.
പരിശുദ്ധമായ വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത് അധികരിപ്പിച്ചാല്‍ പുണ്യങ്ങള്‍ ഏറെയാണ്. സ്വലാത്ത് നമ്മുടെ ജീവിതത്തിൽ നബി(സ)യുമായുള്ള അഭേദ്യമായ ബന്ധത്തിനും ജീവിതത്തിലെ പ്രശ്നങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ദുരന്തങ്ങൾ ദുരിതങ്ങൾ രോഗങ്ങൾ അങ്ങനെ എല്ലാ വിഷമതകൾക്കും ഉള്ള പരിഹാരവും റാഹത്തിനും ബറക്കത്തിനും കാരണമാകുന്നു.
ഒരുപാട് സ്വലാത്തുകൾ നമുക്കറിയാവുന്നതാണ്. അതിൽ മഹത്വങ്ങള്‍ നിറഞ്ഞ ഒരു സ്വലാത്ത് താഴെ കൊടുക്കുന്നു
اَللّٰهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ وَعَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَاتِ
(അല്ലാഹുവേ നിൻറെ ദാസനായ റസൂൽ നബി(സ)യ്ക്കും മുഅ്മിനീങ്ങൾക്കും മുസ്ലിമീങ്ങൾക്കും മുഅ്മിനാത്തുകൾക്കും ഗുണം ചെയ്യേണമേ)
ലോകത്തുള്ള മുസ്ലിമീങ്ങള്‍ മുസ്ലിമാത്തുകള്‍ എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുന്ന അർത്ഥവത്തായ സ്വലാത്ത് ആണിത്.
എല്ലാദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പായി 10 തവണ ചൊല്ലുക. വെള്ളിയാഴ്ച രാവിലെ ഈ സ്വലാത്ത് 100 തവണ അധികരിപ്പിക്കുക. ഈ സ്വലാത്തിന് മഹത്വങ്ങൾ ഏറെയാണ്. ഇതിന്റെ മഹത്വങ്ങളെ പറ്റി പൂർവികരായ മഹാന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം. ഈ സ്വലാത്ത് പതിവാക്കുന്നവരുടെ ജനാസ ഖബറിൽ ഇറക്കി വയ്ക്കുമ്പോൾ മുഹമ്മദ് നബി(സ) യുടെ കരങ്ങളിലൂടെ ഇറക്കി വെക്കും പോലെയാണ്.
അതിനാൽ സ്വലാത്ത് പതിവാക്കുകയും വെള്ളിയാഴ്ച രാവുകളിൽ സ്വലാത്തുകൾ അധികരിപ്പിക്കുകയും ചെയ്യുക.
AnvareFajr: 725
0 അഭിപ്രായങ്ങള്‍