അല്ലാഹുവിനും അവന്റെ മലക്കുകൾക്കും ഇഷ്ടപ്പെട്ട 15 വിഭാഗം ജനങ്ങൾ ഉണ്ട്. അവർ ഈ ലോകത്തും പരലോകത്തും ഒരിക്കലും പരാജിതരാവുകയില്ല.
റൂഹുൽ ബയാൻ എന്ന തഫ്സീറിന്റെ കിതാബില്‍ പുണ്യ നബി (സ)യെ ഇബിലീസ് കാണാൻ വന്ന സംഭവം വിവരിക്കുന്നുണ്ട്. ഒരുതവണ അല്ലാഹുവിന്റെ ആജ്ഞപ്രകാരം ഇബിലീസ്(ല) മുഹമ്മദ് നബി(സ)യെ കാണാനും അവിടുന്നുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും നബി(സ)യുടെ മുന്നിൽ വയോധികന്റെ വേഷത്തിൽ ഹാജരാക്കപ്പെട്ടു. ഇബിലീസ് ആണെന്ന് മനസ്സിലാക്കിയ റസൂൽ(സ), നിങ്ങളുടെ ശത്രുക്കൾ എൻറെ ഉമ്മത്തിൽ പെട്ട എത്ര പേരുണ്ട് എന്ന ചോദ്യത്തിന് 15 വിഭാഗം ജനങ്ങൾ ഇബിലീസിന്റെ ശത്രുക്കൾ ആണെന്ന് മറുപടി നൽകുകയും ചെയ്തു.
ആ 15 വിഭാഗം ജനങ്ങൾ ഇവരാണ്:
1. പുണ്യ മുത്ത് മുഹമ്മദ് നബി(സ) തന്നെയാണ് ഇബിലീസിന്റെ ആദ്യത്തെ ശത്രു.
2. നീതിമാനായ ഭരണാധികാരി (രാജ്യത്തിൻറെ, സമൂഹത്തിന്റെ, സംഘടനകളുടെ നേതാവ്, മുതലാളി, കുടുംബനാഥൻ) അല്ലാഹുവിൻറെ അടുക്കൽ ഇജാബത്തുള്ളവരാണ് നീതിയോട് കൂടി സമൂഹത്തിൻറെ മുന്നിൽ നിൽക്കുന്നവൻ.
3. വിനയാന്വിതനായ സമ്പന്നൻ. അഹങ്കാരമില്ലാത്ത വിനയം നിറഞ്ഞ ആളുകൾ അല്ലാഹുവിൻറെ മിത്രങ്ങളാണ്.
4. സത്യസന്ധനായ കച്ചവടക്കാരൻ. സത്യസന്ധനായ കച്ചവടക്കാരൻ ഉന്നതമായ സിദ്ദീഖിങ്ങളുടെ കൂടെ സ്ഥാനമുണ്ട്.
5. ഭയഭക്തിയുള്ള പണ്ഡിതൻ.
അല്ലാഹുവിനോടുള്ള സൂക്ഷ്മത ജീവിതത്തിലുടനീളം നിലനിർത്തുന്ന പണ്ഡിതൻ.
6. തെളിഞ്ഞ ഹൃദയമുള്ള വിശ്വാസികൾ.
7. കരുണയുള്ള മുഅ്മിനീങ്ങൾ.
8. എപ്പോഴും തൗബ ചെയ്യുന്നവർ
(ഇസ്തിഗ്ഫാർ അധികരിപ്പിക്കുന്നവർ)
9. ഹറാമിൽ നിന്ന് വിട്ടുനിൽക്കുന്നവർ.
സുന്നത്തുകൾ എല്ലാം ചെയ്താലും ഹറാമുകൾ ചെയ്യുന്നവർ അല്ലാഹുവിൻറെ ശത്രുക്കളാണ്.
10. വുളൂഅ് ശീലമാക്കുന്നവർ.
വുളൂഅ് മുറിയുന്നതിനനുസരിച്ച് വുളൂഅ് എടുക്കുന്നവർക്ക് ഒരു അപകടവും സംഭവിക്കുകയില്ല. വുളുവോടെ മരണാസന്നനായി കിടക്കുന്ന ആളുടെ അരികിലേക്ക് ഇബിലീസിന് അടുക്കാൻ സാധിക്കുകയില്ല.
11. സ്വദഖ അധികരിപ്പിക്കുന്നവൻ അല്ലാഹുവിന്റെ മിത്രങ്ങളാണ്.
12. ഒരാളോടും ദേഷ്യപ്പെടാതെ നല്ല സ്വഭാവത്തിൽ പെരുമാറുന്ന ആളുകൾ.
13. മറ്റുള്ളവരെ സഹായിക്കുന്നവർ ഇബിലീസിന്റെ ശത്രുക്കളാണ്.
14. ഖുർആൻ പാരായണം പതിവാക്കുന്നവർ അല്ലാഹുവിന്റെ ഇഷ്ടക്കാരാണ്; പിശാചിന്റെ ശത്രുക്കളും.
15. തഹജ്ജുദ് പതിവാക്കുന്നവരെ അല്ലാഹുവിനും മലക്കുകൾക്കും ഒരുപാട് ഇഷ്ടമുള്ളവരാണ്.
ഇത്തരം ആളുകള്‍ ഇബിലീസിന്റെ ശത്രുക്കളും അല്ലാഹുവിന്റെ മിത്രങ്ങളും ഇഷ്ടക്കാരും ആണ്. അവരാ ണ് വിജയികള്‍. അല്ലാഹു അത്തരം സല്‍സ്വഭാവങ്ങൾ കൊണ്ട് വിജയിക്കാന്‍ നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍
Anvare Fajr: 228
0 അഭിപ്രായങ്ങള്‍