പരിശുദ്ധമായ വെള്ളിയാഴ്ച ദിവസം പ്രത്യേകമായി ദിക്റിലും ദുആകളിലും ശ്രദ്ധിക്കണം. പുണ്യ നബി (സ) യുടെ പേരിൽ സ്വലാത്ത് അധികരിപ്പിക്കൽ ഒരു വിശ്വാസിക്ക് സുന്നത്താണ്. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ വിവിധങ്ങളായ സ്വലാത്തുകൾ ഉണ്ട്.
അതില്‍പെട്ട ഒത്തിരി നേട്ടങ്ങള്‍ നിറഞ്ഞ ഒരു സ്വലാത്താണ് സ്വലാത്തു നൂറുൽ അൻവാർ
ഖുതുബീങ്ങളിൽ മഹാനായ അഹ്മദുൽ ബദവി തങ്ങൾ(റ) സമ്മാനമായി നൽകിയ സ്വലാത്താണിത്.
യൂസഫ് നഹാബി തങ്ങൾ(റ), സൈനുൽ ദഹ്‌ലാൻ(റ) തുടങ്ങിയ മഹാന്മാർ ഒരുപാട് പോരിശകൾ പറയപ്പെട്ട സ്വലാത്തും കൂടിയാണിത്.
സ്വലാത്തു നൂറുൽ അൻവാർ:-
اَللّٰهُمَّ صَلِّ عَلَى نُورِ الْاَنْوَارِ وَسِرِّ الْاَسْرَارِ وَتِرْيَاقِ الْاَغْيَارِ وَمِفْتَاحِ بَابِ الْيَسَارِ، سَيِّدِنَا مُحَمَّدٍنِ الْمُخْتَارِ، وَآلِهِ الْاَطْهَارِ، وَاَصْحَابِهِ الْاَخْيَارِ عَدَدَ نَعَمِ اللّٰهِ وَاِفْضَالِهِ
(പ്രകാശങ്ങളുടെ പ്രകാശത്തിനു മേൽ അള്ളാഹു ഗുണം ചെയ്യട്ടെ . രഹസ്യങ്ങളുടെ രഹസ്യത്തിനു മേൽ ഗുണം ചെയ്യട്ടെ. അല്ലാഹു അല്ലാത്ത ചിന്തകളെ തൊട്ടുള്ള മരുന്ന്, എളുപ്പത്തിന്റെ കവാടങ്ങളുടെ ചാവി ഇതെല്ലാം ഉൾപ്പെടുന്ന മഹാനായ ഞങ്ങളുടെ നേതാവായ അല്ലാഹു തെരഞ്ഞെടുത്ത നബി(സ)യുടെ മേൽ സ്വലാത്ത് ഗുണം ചെയ്യണമേ. ഏറ്റവും അടുത്ത അവിടുത്തെ കുടുംബാദികളുടെ മേൽ സ്വലാത്ത് ചെയ്യണമേ. മഹാന്മാരായ സ്വഹാബികളുടെ മേൽ ഗുണം ചെയ്യണമേ. അല്ലാഹുവേ നിൻറെ അനുഗ്രഹം എത്രയോ അത്രയും ഗുണം ചെയ്യണമേ.)
ഈ സ്വലാത്ത് ഒരുവട്ടം ഓതിയാൽ അല്ലാഹുവിൻറെ അനുഗ്രഹങ്ങളുടെ എണ്ണത്തിന്റെ കൂലി ലഭിക്കുന്നതാണ്. അല്ലാഹുവിൻറെ അനുഗ്രഹങ്ങളുടെ എണ്ണം നമുക്ക് അറിയാവുന്നതല്ല.
ഈ സ്വലാത്തിൽ സ്വലാത്തും മൗലൂദും ഉണ്ടെന്ന് യൂസഫ് നഹാബി(റ) തങ്ങൾ ഇതിന്റെ പ്രത്യേകതകളില്‍ പറഞ്ഞിട്ടുണ്ട്.
സ്വലാത്തു നൂറുൽ അൻവാറിന്റെ നേട്ടങ്ങൾ:-
1. നമ്മുടെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടും എന്ന് അല്ലാഹുവിന്റെ ആരിഫീങ്ങൾ, ഔലിയാക്കൾ അവരുടെ അനുഭവത്തിൽ പറഞ്ഞു തന്നിട്ടുണ്ട്.
2. നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും സ്വലാത്ത് നീക്കി കളയും
3. കെട്ടി കുടുങ്ങിക്കിടക്കുന്ന കാര്യങ്ങളിൽ നിന്നും രക്ഷ കിട്ടും
4. ആത്മീയ രഹസ്യങ്ങൾ വെളിവാക്കപ്പെടും
5. നമ്മുടെ മുഴുവൻ കാര്യങ്ങൾക്കും മുജറബത്ത് ആണ്.
6. ഈ സ്വലാത്ത് ചൊല്ലി മന്ത്രിച്ചാൽ രോഗിക്ക് ഷിഫാ ലഭിക്കും
ചുരുങ്ങിയത് 100 സ്വലാത്ത് ചൊല്ലി ദുആ ചെയ്യുക എല്ലാ ആവശ്യങ്ങളും (ജമീഉൽ ഹാജാത്ത്) നടക്കാതെ പോയ ആവശ്യങ്ങളും (കളാഉൽ ഹാജാത്ത്) നേടിയെടുക്കാൻ സാധിക്കുന്നതാണ്.
സ്വലാത്ത് നൂറുൽ അൻവാറിൽ മൗലൂദും സ്വലാത്തും ഉള്ളതിനാൽ റബീഉൽ അവ്വൽ മാസത്തിൽ ഈ സ്വലാത്ത് അധികരിപ്പിക്കുന്നത് വഴി മലക്കുകളുടെ സാമീപ്യവും അല്ലാഹുവിൻറെ കാവലും നമ്മുടെ കുടുംബത്തിന് ലഭിക്കുന്നതാണ്.
Anvare Fajr: 705
2 അഭിപ്രായങ്ങള്‍
🤲
മറുപടിഇല്ലാതാക്കൂUsthade eearivukal paranju tarunna usthadinu allahu aayussum aarogyavum ennum pradanam cheyyatte aameen
മറുപടിഇല്ലാതാക്കൂ