പ്രഥമ വസന്തം എന്ന പേരില്‍ ഹിജ്റ കലണ്ടറിൽ അടയാളപ്പെടുത്തിയ പവിത്ര മാസമാണ് റബീഉൽ അവ്വൽ.
സ്വർഗ്ഗത്തെ സൃഷ്ടിക്കാൻ കാരണം മുത്ത് നബി(സ) തങ്ങൾ ആണെന്ന് ഹദീസുകളിൽ കാണാം. അതിനാൽ പുണ്യ നബി(സ) സ്വര്‍ഗത്തിന് പോലും ആനന്ദമാണ്.
ആദ്യ പിതാവായ ആദം നബി (അ)നെ കളിമണ്ണിൽ പടച്ച് 40 ദിവസം മൂഷയിൽ കിടത്തിയതിന് ശേഷമാണ് അല്ലാഹു റൂഹ് നൽകിയത്. റൂഹ് ലഭിച്ച ഉടനെ ആദം നബി(അ) കണ്ണു തുറന്നപ്പോള്‍ അർശിന്റെ ഭാഗത്ത് മുഹമ്മദ് നബി(സ) പേര് കാണപ്പെട്ടു.
ആദ്യ പിതാവായ ആദം നബി (അ)നെ കളിമണ്ണിൽ പടച്ച് 40 ദിവസം മൂഷയിൽ കിടത്തിയതിന് ശേഷമാണ് അല്ലാഹു റൂഹ് നൽകിയത്. റൂഹ് ലഭിച്ച ഉടനെ ആദം നബി(അ) കണ്ണു തുറന്നപ്പോള്‍ അർശിന്റെ ഭാഗത്ത് മുഹമ്മദ് നബി(സ)യുടെ പേര് കാണപ്പെട്ടു.
ആദം നബി(അ) ആദ്യമായി കണ്ണ് കൊണ്ട് കാണപ്പെട്ട ആ പേര് ഇന്ന് ബാങ്ക് മുഴങ്ങുമ്പോൾ കേട്ട ഉടനെ അതിനെ ഏറ്റു പറയുകയും; ശേഷം രണ്ട് കൈയുടെയും തള്ളവിരൽ ചേർത്ത് വെച്ച്
ﻣَﺮْﺣَﺒًﺎ ﺑِﺤَﺒِﻴﺒِﻲ ﻭَﻗُﺮَّﺓِ ﻋَﻴْﻨِﻲ ﻣُﺤَﻤَّﺪِ ﺑْﻦِ ﻋَﺒْﺪِ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ
ഈ ദിക്റ് ചൊല്ലി തള്ളവിരലിൽ ചുംബിച്ച് കണ്ണിനു മുകളിൽ തടവിയാല്‍ കണ്ണ് സംബന്ധമായ എല്ലാ വിധ രോഗങ്ങളിൽ നിന്നും കാവലാകും.
റബീഉൽ അവ്വൽ മാസത്തിലെ മഹത്വങ്ങൾ ഒത്തിരി ഉണ്ട്.
1. പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം ഈ മാസത്തിലെ എല്ലാ ഖൈറും ചോദിച്ചുകൊണ്ടുള്ള ദുആയാണ്.
2. എല്ലാം ചെറുതും വലുതുമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഈ മാസത്തിൽ സാധ്യമാകും.
പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിലാണ് ആദം നബി (അ)നെ സൃഷ്ടിച്ചത്. അതിനാൽ ആ ദിവസത്തിലെ ദുആക്ക് ഇജാബത്ത് ഉള്ളതിനെക്കാൾ, ആദം നബി(അ)യേയും സ്വർഗ്ഗത്തേയും സൃഷ്ടിക്കാൻ കാരണമായ നബി (സ)യെ സൃഷ്ടിച്ച ഈ മാസത്തിൽ ദുആക്ക് തീർച്ചയായും ഉത്തരം ഉണ്ടെന്ന് മഹാന്മാർ പറയുന്നു.
3. മുഹമ്മദ് മുസ്തഫ നബി(സ) യുടെ ജനനദിവസമായ തിങ്കളാഴ്ച സുന്നത്താക്കപ്പെട്ട നോമ്പുകൊണ്ട് പരിഗണിക്കുക.
നബി പറയുന്നു: ഞാൻ ജനിച്ച ദിവസമാണ് തിങ്കളാഴ്ച. അതിനാൽ നിങ്ങൾ എല്ലാ തിങ്കളും നോമ്പുകാരാവുക .എന്ന് പറയുകയും അത് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
70 ഖാതം നരകത്തിൽ നിന്നും അകലാനും സ്വർഗ്ഗത്തിലേക്ക് അടുക്കുവാനും തിങ്കളാഴ്ച നോമ്പ് കാരണമാകുന്നു സ്വർഗ്ഗത്തിന്റെ വാതിൽ അന്ന് തുറക്കപ്പെടുന്നു
നിയ്യത്ത് വയ്ക്കുമ്പോൾ:-
"ഈ മാസത്തിലെ സുന്നത്തായ തിങ്കളാഴ്ച നോമ്പ് ഞാൻ അല്ലാഹു തഅലാക്ക് വേണ്ടി പിടിക്കുന്നു" എന്ന് നിയ്യത്ത് വയ്ക്കുക
റമളാനിലെ നോമ്പ് കളാഅ് വീട്ടുന്നവരും ഈ നിയ്യത്ത് കൂട്ടിച്ചേർത്താൽ സുന്നത്തിന്റെ കൂലി കൂടി ലഭിക്കുന്നതാണ്.
4. നമ്മുടെ കുടുംബങ്ങളിൽ മൗലൂദ് നടത്തുക
*കുടുംബത്തിൽ മൗലൂദുകൾ നടത്തപ്പെട്ടാൽ പരീക്ഷണങ്ങളും മുസീബത്തുകളും അള്ളാഹു അകറ്റി കളയും
*രോഗങ്ങളെ തൊട്ട് കാവൽ ലഭിക്കും *അപകടങ്ങളിൽ നിന്ന് രക്ഷ നൽകപ്പെടും *കുടുംബത്തിൽ മൗലീദ് നടത്തിയാൽ ജിബിരീൽ(അ), മീഖായിൽ(അ), അസ്റാഈൽ(അ) എന്നീ മലക്കുകൾ ആ കുടുംബത്തിലുള്ളവർക്ക് വേണ്ടി പാപങ്ങൾ പൊറുക്കപ്പെടുവാൻ ദുആ ചെയ്യുന്നതാണ്.
* മഹാനായ സിദ്ധീഖ്(റ)യുടെ കൂടെ സ്വർഗ്ഗത്തിൽ ചേര്‍ന്ന് നിൽക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ മൗലൂദിന് വേണ്ടി പണം ചെലവഴിക്കട്ടെ എന്ന് സിദ്ദീഖ്(റ) പറഞ്ഞിട്ടുണ്ട്.
* ഒരു ദിവസം കുടുംബക്കാരെ വിളിച്ച് മൗലൂദ് നടത്തിയാൽ മൂന്നു ഗുണങ്ങൾ ലഭിക്കും.
മൗലൂദ് നടത്തിയതിന്റെയും ഭക്ഷണം നൽകപ്പെട്ടതിന്റെയും കുടുംബം കൂട്ടി ഇണക്കിയതിന്റെയും കൂലി ലഭിക്കുന്നതാണ്.
മറ്റു ദിവസങ്ങളിൽ നബിയുടെ പേരിൽ നമുക്കറിയുന്ന ഭാഷയിൽ മദ്ഹ് പറയുകയും സ്വലാത്ത് ചൊല്ലുകയും ചെയ്യുക.
നബി(സ)യുടെ ചരിത്രം വായിക്കുന്നതും കുട്ടികളെ കൊണ്ട് മദ്ഹ് പാടിക്കുന്നതും എല്ലാം മൗലൂദുകളിൽ പെടുന്നതാണ്.
ഇബ്രാഹിമിയ സ്വലാത്ത് ഒഴികെയുള്ള മിക്ക സ്വലാത്തിലും നബിയുടെ മദ്ഹ് പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രബലമായ സ്വലാത്ത് സ്വലാത്തുൽ നാരിയ ആണ്.
5. അല്ലാഹുവിനോട് എപ്പോൾ ദുആ ചെയ്യുമ്പോഴും (റബീഉൽ അവ്വൽ മാസത്തിൽ മാത്രമല്ല) ഏതു കാര്യത്തിനു വേണ്ടി ദുആ ചെയ്യുമ്പോഴും (ﺻ)بحق محمد (ബിഹഖി മുഹമ്മദിന്‍(സ)) എന്ന വാക്ക് കൂട്ടിച്ചേർത്താല്‍ ഇജാബത്ത് ഉറപ്പാണ്.
ജൂതന്മാർ യുദ്ധത്തിനു മുന്നേ തൗറാത്തിൽ നബിയുടെ പേരിനു മുകളിൽ വിരൽ വച്ച് പുണ്യ റസൂല്‍(സ)യുടെ പേര് ചേർത്ത് ദുആ ചെയ്യുകയും യുദ്ധങ്ങളിൽ വിജയിച്ചതായും കിതാബുകളിൽ കാണാം.
ആദം നബി(അ) സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തിൽ 300 കൊല്ലത്തോളം തലതാഴ്ത്തി നടക്കുകയും തീർപ്പാക്കാൻ നബി(സ)യുടെ പേര് ചേർത്ത് ദുആ ചെയ്യുകയും അല്ലാഹു സന്തോഷത്തോടെ പൊറുത്തു കൊടുക്കുകയും ചെയ്തതായി കിതാബുകളിൽ കാണാം.
റബീഉൽ അവൽ മാസത്തിലെ പുണ്യവും പരിശുദ്ധവും മനസ്സിലാക്കി സ്വലാത്തുകളും മൗലൂദുകളും വർദ്ധിപ്പിക്കുക. അല്ലാഹു സഹായിക്കട്ടെ, ആമീന്‍
Anvare Fajr: 700
1 അഭിപ്രായങ്ങള്‍
Masha allla
മറുപടിഇല്ലാതാക്കൂ