Ad Code

നിസ്കാര ശേഷം ഉടന്‍ ചൊല്ലേണ്ട എല്ലാ ദിക്റുകളും ഇതാ..! നിസ്കരിക്കുന്ന ഓരോരുത്തരും അറിയേണ്ട ദിക്‌റുകള്‍! Dikr after Namaz Prayer

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിൽ നിർബന്ധമായ കാര്യമാണ് അഞ്ചു വഖ്ത്ത് നിസ്കാരം. അതുപോലെതന്നെ നിസ്കാരത്തിന് ശേഷമുള്ള ദിക്റുകളും ദുആകളും വളരെ പ്രാധാന്യമുള്ളവയാണ്; അവ ശ്രദ്ധിക്കേണ്ടതും പതിവാക്കേണ്ടതുമാണ്.

സലാം വീട്ടലോടുകൂടി ഒരു നിസ്കാരം പൂർത്തിയാകുന്നു.

വലതുഭാഗത്തേക്ക് തിരിഞ്ഞ് السلام عليكم ورحمة الله (അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്) എന്ന് പറഞ്ഞ ഉടനെ തന്നെ 

أَسْأَلُكَ الفَوْزَ بِالْجَنَّةِ അസ്അലുക്കല്‍ ഫൗസ ബില്‍ജന്ന(അല്ലാഹുവേ നിന്നോട് ഞാൻ സ്വർഗ്ഗത്തെ ചോദിക്കുന്നു) എന്ന് പറയുക.

ഇടതു ഭാഗത്തേക്ക് സലാം വീട്ടിയതിന് ശേഷം أَسْأَلُكَ النَّجَاةَ مِنَ النَّارِ അസ്അലുക്ക ന്നജാത്ത മിനന്നാർ(അല്ലാഹുവേ നിന്നോട് ഞാൻ നരക മോചനം ചോദിക്കുന്നു)

എന്ന് ദുആ ചെയ്യൽ സുന്നത്താണെന്നും ഇത് ഇജാബത്ത് ഉള്ള സമയം ആണെന്നും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. 

സലാം വീട്ടി നിസ്കാരം പൂർത്തിയാക്കിയ ഉടനെ വലത് കൈകൊണ്ടോ അല്ലെങ്കിൽ ഇരുകൈകൾ കൊണ്ടും മുഖം തടവുക. ഇങ്ങനെ മുഖം തടവുന്നത് സുന്നത്താണെന്ന് കിതാബുകളിൽ കാണാം. 

നിസ്കാരശേഷം ആദ്യം തന്നെ 3 പ്രാവശ്യം പറയേണ്ടത് 

أَسْتَغْفِرُ اللَه الْعَظِيمَ അസ്തഗ്ഫിറുല്ലാഹല്‍ അളീം

ഉന്നതനായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു എന്ന് അര്‍ത്ഥം വരുന്ന ഈ പാപമോചനത്തിന്റെ വചനം 3 വട്ടമാണ്‌ പറയേണ്ടത്. നിസ്കാരത്തിൽ വന്ന തെറ്റുകളുടെ പൊറുക്കലിനെ തേടിയുള്ള ഈ ഇസ്തിഗ്ഫാർ ആത്മാർത്ഥമായി ചെയ്യുക.

മറ്റു എല്ലാ ദിക്റുകളെക്കാളും ആയത്തുകളെക്കാളും ഇസ്തിഗ്ഫാറിനെ മുന്തിക്കാൻ പണ്ഡിതന്മാർ പറയുന്നു.

സുബ്ഹിക്കും മഗ്‌രിബിനും ഇസ്തിഗ്ഫാർ മൂന്നുവട്ടം പറഞ്ഞതിനുശേഷം 10 പ്രാവശ്യം താഴെ പറയുന്ന ദിക്റ് പറയുക

لَا إِلهَ إِلاَّ اللّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ  ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു യുഹ്‌യീ വയുമീതു വഹുവ അലാ കുല്ലി ശയ്‌ഇന്‍ ഖദീര്‍

അര്‍ത്ഥം: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന എല്ലാറ്റിനും കഴിവും  രാജാധികാരവുമുള്ള സർവ്വ സ്തുതിക്കും അർഹനായ ഒരു പങ്കുകാരനും ഇല്ലാത്ത ഏകനായ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനും ഇല്ല

ശേഷം

اَللَّهُمَّ اَجِرْنِي مِنَ النَّارْ അല്ലാഹുമ്മ അജ്ർനീ മിന ന്നാർ(അല്ലാഹുവേ എനിക്ക് നരകമോചനം തരേണമേ) എന്ന് 7 പ്രാവശ്യവും ചൊല്ലണം. അതിനുശേഷമാണ്‌ താഴെ പറയുന്ന മറ്റു ദിക്‌റുകൾ ചൊല്ലേണ്ടത്.

ശേഷം ഈ ദിക്റ് ഒരുവട്ടം പറയുക

اَللَّهُمَّ اَنْتَ السَّلَامْ، وَمِنْكَ السَّلَامْ، وَاِلَيْكَ يَرْجِعُ السَّلَامْ، حَيِّنَا رَبَّنَا بِالسَّلَامْ، وَاَدْخِلْنَا بِرَحْمَتِكَ دَارَالسَّلَامْ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ يَاذَالْجَلَالِ وَاْلاِكْرَامْ (അല്ലാഹുമ്മ അന്‍തസ്സലാം വമിന്‍കസ്സലാം വ ഇലയ്ക യര്‍ജിഉസ്സലാം ഹയ്യിനാ റബ്ബനാ ബിസ്സലാം വ അദ്‌ഹില്‍നാ ബി റഹ്മതിക ദാറസ്സലാം തബാറക്‌ത റബ്ബനാ വതാഅലൈത യാദല്‍ജലാലി വല്‍ ഇക്റാം)

അര്‍ത്ഥം: അല്ലാഹുവേ നീയാണ്‌ സമാധാനം, നിന്നില്‍ നിന്നാണ്‌ സമാധാനം, നിന്നിലേക്കാണ്‌ സമാധാനത്തിന്റെ മടക്കം, ഞങ്ങളുടെ നാഥാ സമാധാനത്തോടു കൂടി ഞങ്ങളെ നീ ജീവിപ്പിക്കേണമേ, നിന്റെ കാരുണ്യം കൊണ്ട് സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ, അല്ലാഹു ഐശ്വര്യവാനും ഉന്നതനും ബഹുമതിയും സ്ഥാനവും ഉടയവനുമാണ്.

ശേഷം താഴെ പറയുന്ന ദിക്റും ഒരു വട്ടം പറയുക

اَللَّهُمَّ لاَ مَانِعَ لِمَا اَعْطَيْتَ وَلاَ مُعْطِيَ لِمَا مَنَعْتَ وَلاَرَادَّ لِمَا قَضَيْتَ وَلاَمُبَدِّلَ لِمَا حَكَمْتَ وَلاَيَنْفَعُ ذَالْجَدِّ مِنْكَ الْجَدُ (അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്‌ത്വയ്ത വലാ മുഅ്‌ത്വിയ ലിമാ മനഅ്‌ത വലാ റാദ്ദലിമാ ഖളയ്ത വലാ മുബദ്ദില ലിമാ ഹകംത വലാ യന്‍ഫഉ ദല്‍ജദ്ദി മിന്‍കല്‍ ജദ്ദ്)

അര്‍ത്ഥം: അല്ലാഹുവേ നീ തന്നത് തടയുന്നനില്ല. നീ തടഞ്ഞത് തരുന്നവനില്ല. നീ വിധിച്ചത് തടുക്കുന്നവനില്ല. നിന്റെ തീരുമാനം മാറ്റി മറിക്കുന്നവനില്ല. സമ്പന്നന് അവൻ്റെ സമ്പത്ത് നിന്റെയടുക്കൽ യാതൊരു പ്രയോജനവും ചെയ്യില്ല

അതിനുശേഷം ഈ ദിക്റും ഒരു വട്ടം പറയണം

اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ وَتَوْفِيقِ طَاعَتِكَ وَاِيمَانِكَ يَا اَللَّه (അല്ലാഹുമ്മ അഇന്നീ അലാ ദിക്‌രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദതിക വ തൗഫീഖി ത്വാഅതിക വ ഈമാനിക യാ അല്ലാഹ്)

അര്‍ത്ഥം: അല്ലാഹുവേ നിനക്ക് ദിക്‌റ് ചെയ്യാനും നിനക്ക് നന്ദി ചെയ്യാനും, നല്ല ഇബാദത്ത് ചെയ്യാനും, ഈമാനിനും നിന്നെ വഴിപ്പെടാനുള്ള തൗഫീഖിനും വേണ്ടി നീ എന്നെ സഹായിക്കേണമേ

ഇവ ചൊല്ലി കഴിഞ്ഞാൽ ഒരു വട്ടം ആയത്തുൽ കുർസിയ്യ് آيَة الْكُرْسِي‎ പാരായണം ചെയ്യുക.

അതുകഴിഞ്ഞ് 

سُبْحَانَ اللهِ (സുബ്ഹാനല്ലാഹ്), اَلْحَمْدُ لِلهِ (അൽഹംദുലില്ലാഹ്), اَللهُ أَكْبَرُ (അല്ലാഹു അക്ബർ) ഇവ ഓരോന്നും 33 തവണ ചൊല്ലുക

ശേഷം ഒരുവട്ടം ചൊല്ലുക

لَا إِلهَ إِلاَّ اللّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശയ്‌ഇന്‍ ഖദീര്‍)

അതിനുശേഷം لاَ إِلٰهَ إِلَّا اللّٰهُ ലാഇലാഹ ഇല്ലല്ലാഹ് 10 വട്ടം ചൊല്ലുക

ദിക്റുകൾ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമാകാൻ അതിൻറെ ഉച്ചാരണത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റുകൾ ചൊല്ലുമ്പോൾ 'ല്ലാ' എന്ന അക്ഷരത്തിൽ അവസാനിപ്പിക്കാതെ 'ഹാഅ്' എന്ന അക്ഷരത്തിൽ പറഞ്ഞവസാനിപ്പിക്കണം.

അല്ലെങ്കിൽ സുബ്ഹാനല്ലാഹി, അൽഹംദുലില്ലാഹി എന്ന് 'ഹി' പറഞ്ഞ് അവസാനിപ്പിക്കുക. 

ലാ ഇലാഹ ഇല്ലല്ലാഹു എന്ന് 'ഹു' പറഞ്ഞു അവസാനിപ്പിക്കണം.  

ഈ കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിക്കണം.

നിസ്കാരം കഴിഞ്ഞ് ഉടനെ തന്നെ അതേ ഇരിപ്പിൽ തന്നെ ഇരുന്നുകൊണ്ട് യാതൊരുവിധ സംസാരങ്ങൾക്കും ഇടയാകാതെ ഖുർആൻ പോലും പാരായണം ചെയ്യുന്നതിന് മുമ്പായി ഈ ദിക്റുകൾ പതിവാക്കുക. 

ആത്മാർത്ഥമായി ദിക്റുകൾ ചൊല്ലുമ്പോൾ ആ മനുഷ്യന്റെ പാപങ്ങൾ അല്ലാഹു പൊറുത്ത് തരുന്നതാണ്. കലിമ ചൊല്ലി ഈമാനോടുകൂടി മരിക്കുവാൻ ഉള്ള തൗഫീഖ് ലഭിക്കുന്നു.

ദാഹം ഇല്ലാതെ ഒരു ഒരു വിശ്വാസിക്ക് മരണപ്പെടാൻ ദിക്റുകൾ സഹായിക്കുന്നു. അല്ലാഹു നമുക്ക് ഈമാനോടുകൂടി മരണപ്പെടാൻ തൗഫീഖ് നൽകട്ടെ, ആമീൻ


Anvare Fajr: 601


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

12 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, ഒക്ടോ 23 8:27:00 PM

    ഇത് വരെ ശ്രദ്ധിക്കാതെ പോയാ കുറെ കാര്യം ആണ് ഇപ്പോ അറിഞ്ഞത് അൽഹംദുലില്ലാഹ് ഞങ്ങൾക് അറിവ് നൽകുന്നവർക്കു നീ ആരോഗ്യം ആയുസ്സും കൊടുക്കണേ നാഥാ 🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  2. Alhamdulillah
    Nalla arivukal.
    Iva life il prapthamakan kazhiyatte.
    Inshallah.
    Usthadhinum ellavarkum Allahu deerkayusum aarogyavum nalki anugrahikkatte

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, ഒക്ടോ 23 9:32:00 PM

    Jasakallahu haira ✨️
    Alhamdulillah Divasavum oro arivukal pakarnn nalkunna usthaadin allahu aafiyathulla deergayuss nalki anughrahikkatte Aameen Aameen yaa rabbal aalameeen 🤲🏻❤

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2022, ഒക്ടോ 23 10:15:00 PM

    അൽഹംദുലില്ലാഹ്

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2022, ഒക്ടോ 23 10:27:00 PM

    Alhamdulilla.......👍👍👍🤲🤲🤲🤲🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2022, ഒക്ടോ 23 10:50:00 PM

    അൽഹംദുലില്ലാഹ്

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2022, ഒക്ടോ 23 11:33:00 PM

    اسَّلامُ ءليكُم
    Oru doubt aanu.
    duakalude meaning orkathe othiyalulla vidhi enthaanu?

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2022, ഒക്ടോ 23 11:56:00 PM

    .
    Alhamdulillah..ith njan eppoyum chollaarulla dikr aan..usthad parann tharunnath kond aathmarthamayi chollan sramikunnund..usthad prathyekich ente makalude Sugaprasavam aavanum..maasam poorthiyaayi prasavikkaanum dua cheyyanam..poraathe ente kayy vedhana maaraan dua cheyyanam prathyekam..tennis elbow aan.

    മറുപടിഇല്ലാതാക്കൂ
Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu