Ad Code

സൂറത്തുല്‍ കഹ്ഫും അസ്ഹാബുൽ കഹ്ഫിന്റെ പേരുകളും

പുണ്യ നബി(സ) വെള്ളിയാഴ്ച ദിവസത്തെ സയ്യിദുൽ അയ്യാം (ദിവസങ്ങളുടെ ലീഡർ) എന്നാണ് നമുക്ക് പരിചയപ്പെടുത്തി തരുന്നത്. അതിനാൽ ആ ദിവസത്തെ അതിന്റെ അദബുകളും മര്യാദകളും നൽകി പരിഗണിക്കേണ്ടതാണ്. 

ജുമുഅ ദിവസം ഏറ്റവും പ്രഗൽഭമായ സുന്നത്താണ് സൂറത്തുല്‍ കഹ്ഫിന്റെ പാരായണം. സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്താൽ ഒരാഴ്ചത്തെ കാവൽ അള്ളാഹു നൽകുന്നതാണ്. 

ഇബ്നു അബ്ബാസ് (റ) പറഞ്ഞുതരുന്ന ഹദീസിൽ കാണാം:

സൂറത്തുല്‍ കഹ്ഫ് വെള്ളിയാഴ്ച രാവിലോ പകലിലോ ഒരു വിശ്വാസി പാരായണം ചെയ്താൽ ഓതുന്നിടം മുതൽ പരിശുദ്ധ മക്ക വരെ ഒരു പ്രകാശം അല്ലാഹു നൂറ്(പ്രകാശം) നൽകപ്പെടുന്നതാണ്. ആ പ്രകാശം എല്ലാത്തിൽ നിന്നുമുള്ള കാവലാണ്. 

വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്താൽ:

ഈമാനിന് കാവൽ ലഭിക്കുന്നതാണ്.

ആപത്ത് മുസീബുകളിൽ നിന്ന് അല്ലാഹു കാവൽ നൽകുന്നതാണ്.

70000 മലക്കുകൾ ദുആ ചെയ്യാൻ കാരണമാകുന്നു.

ആന്തരികവും ബാഹ്യവുമായ എല്ലാവിധ രോഗത്തിൽ നിന്നും കാവൽ ലഭിക്കുന്നു.

ത്വക്ക് രോഗങ്ങളിൽ നിന്നും ശ്വാസകോശസംബന്ധമായ രോഗങ്ങളിൽ നിന്നും ശിഫ.

തെരുവ് നായ്ക്കളുടെ ഉപദ്രവത്തിൽ നിന്ന് അല്ലാഹു കാവൽ നൽകപ്പെടാൻ ഈ സൂറത്ത് കാരണമാകുന്നു.

സൂറത്തുല്‍ കഹ്ഫിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം അസ്ഹാബുൽ കഹ്ഫിന്റെ ചരിത്രമാണ്. ഗുഹാ വാസികളായ പ്രഗൽഭരായ ഏഴോളം മുഅ്മിനീങ്ങളുടെ കൂടെ (قِطْمِير) ഖിത്മീർ എന്ന നായയെ കൂടി പരാമർശിക്കുന്നു. സ്വർഗ്ഗത്തിൽ കാണപ്പെടുന്ന ഒരേ ഒരു നായ ഇതാകുന്നു. 

അസ്ഹാബുൽ കഹ്ഫിന്റെ നാമങ്ങള്‍:




അസ്ഹാബുൽ കഹ്ഫുകളുടെ പേരിന്റെ കൂടെ (قِطْمِير) ഖിത്മീർ എന്ന നായയുടെ പേര് കൂടി ചേർത്ത് മുകളില്‍ കാണിച്ചിരിക്കുന്നത് പോലെ എഴുതി വെച്ചാൽ ആപത്ത് മുസീബുകളിൽ നിന്ന് കാവൽ ലഭിക്കുന്നതാണ്

വാഹനങ്ങളിൽ എഴുതി വയ്ക്കുകയാണെങ്കിൽ ആ വാഹനം ആപത്തുകളിൽ പെടുകയില്ല. 

സ്ഥാപനങ്ങളിൽ വയ്ക്കപ്പെട്ടാൽ എല്ലാവിധ ഷെറുകളിൽ നിന്നും രക്ഷ നൽകുന്നു

(قِطْمِير) ഖിത്മീർ നായ അസ്ഹാബുൽ കഹ്ഫുകളെ രക്ഷിക്കാൻ ഗുഹാമുഖത്ത് കാവലായി കിടക്കുന്ന സംഭവം സൂറത്തുൽ കഹ്ഫിന്റെ(سورة اَلْكَهْف) പതിനെട്ടാമത്തെ ആയത്താണ്. ഈ ആയത്ത് നായകളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ നൽകുന്നതാണ്. 

(اَلْكَهْف ١٨)وَكَلْبُهُم بَٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ

നായ രണ്ട് കൈകളും വിരിച്ച് കിടക്കുകയാണ് എന്ന് പറയുന്ന ഈ ഭാഗം
പുറത്തേക്ക് പോകാൻ ഇറങ്ങുമ്പോൾ പാരായണം ചെയ്യുക. അല്ലെങ്കിൽ നായകളെ കാണുമ്പോൾ ആയത്ത് പറയുക
 
സ്കൂളുകളിലും കളി സ്ഥലങ്ങളിലേക്കും കുട്ടികൾ പോകുമ്പോൾ കുട്ടികളെ ഓതി ഊതുക. അല്ലെങ്കിൽ കുട്ടികളെ കൊണ്ട് പറയിപ്പിക്കുക. 

ഈ ആയത്ത് പറഞ്ഞവരെ നായ ഉപദ്രവിക്കുകയില്ല എന്ന് മഹാനായ ഇസ്മാഈലുൽ ഹിക്കി അവരുടെ റൂഹിൽ ബയാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഒരുവട്ടം ഓതിയാൽ മതി എന്നാൽ ദിവസവും പതിവാക്കുക. 

വെള്ളിയാഴ്ച ദിവസങ്ങളിൽ സൂറത്തുല്‍ കഹ്ഫ് പതിവാക്കുക.

അശുദ്ധികാർക്ക് കാവലിന്റെ ദിക്റായി കണ്ട് കഹ്ഫിന്റെ പതിനെട്ടാമത്തെ ഈ ആയത്ത് ഓതാവുന്നതാണ്. 

ജുമാ ദിവസത്തെ പരിഗണിച്ചാൽ മറ്റു ദിവസങ്ങളിൽ അത് കാവലാണ്(സലിമത്തുൽ അയ്യാം). അതിനാൽ വെള്ളിയാഴ്ചകളിൽ അതിൻറെ മര്യാദകളും സുന്നത്തുകളും പാലിക്കുക.

AnvareFajr: 691



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu