Ad Code

വ്യാഴാഴ്ച ദിവസത്തിന്റെ മഹത്വവും 5 പ്രത്യേകതകളും

ദിവസങ്ങളിൽ പുണ്യമേറിയത് പരിശുദ്ധമായ വെള്ളിയാഴ്ച ദിവസമാണ്, എങ്കിൽ അതിന് മുന്നൊരുക്കം നടത്തുന്ന വ്യാഴാഴ്ച ദിവസത്തിനും പ്രത്യേകതകൾ ഏറെയാണ്.

വ്യാഴാഴ്ച ദിവസത്തിന്റെ 5 പ്രത്യേകതകൾ:

1. പരിശുദ്ധ ദീൻ നോമ്പിൻറെ സുന്നത്തു കൊണ്ട് അലങ്കരിക്കപ്പെട്ട ഒരു ദിവസം. 

ആത്മാർത്ഥമായി ഒരു വിശ്വാസി വ്യാഴാഴ്ച സുന്നത്ത് നോമ്പ് അനുഷ്ടിച്ചാൽ അള്ളാഹു അവനെ 70 ഘാതം നരകത്തിൽ നിന്നും വിദൂരമാക്കി കൊടുക്കുന്നതാണ്.

2. ഒരാഴ്ചത്തെ നന്മ തിന്മയുടെ രേഖകൾ അല്ലാഹുവിൻറെ മുന്നിൽ മലക്കുകൾ ഈ ദിവസം ഹാജരാക്കപ്പെടുന്നു എന്ന് മഹാന്മാർ പറഞ്ഞുതരുന്നു.

3. വിശ്വാസികൾ പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിലേക്കുള്ള ഒരുക്കങ്ങൾ വ്യാഴാഴ്ച തന്നെ തുടങ്ങുന്നു. 

വ്യാഴാഴ്ച ഉച്ച കഴിഞ്ഞുള്ള ഒരു വിശ്വാസിയുടെ മരണം പോലും വെള്ളിയാഴ്ച ദിവസത്തിലേക്ക് ചേർക്കപ്പെടുന്നു . വെള്ളിയാഴ്ച രാവിലോ പകലിലോ മരണം സംഭവിക്കുന്നവരുടെ ഖബർ ജീവിതം സന്തോഷകരമായിരിക്കും എന്ന് ഹദീസുകളിൽ കാണാം. 

വെള്ളിയാഴ്ച ദിവസത്തിൻറെ മുന്നൊരുക്കമായി വ്യാഴാഴ്ച അസറിന് ശേഷം നഖം മുറിക്കൽ സുന്നത്താണ്. 

ഈ സുന്നത്തിന് പകരമായി മാരക രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ഒരാഴ്ച അല്ലാഹുവിൻറെ കാവൽ ഉണ്ടാകുന്നതാണ്. 

4. ഉദ്ദേശ്യസാഫല്യത്തിന് പ്രധാനപ്പെട്ട ദിവസമാണ് വ്യാഴം. 

മഹാനായ ഇമാം ശാലിയാത്തി(റ) തങ്ങൾ പറയുന്നു: 

ദിവസങ്ങളിൽ വളരെ സുന്ദരമായ ദിവസമാണ് വ്യാഴം. അതിനാൽ ആവശ്യ പൂർത്തീകരണത്തിന് ആ ദിവസത്തെ പ്രയോജനപ്പെടുത്താം. 

അതിനായി വ്യാഴാഴ്ച സുബ്ഹി നമസ്കാരത്തിന് ശേഷം ഒരു തവണ യാസീൻ തെറ്റ് കൂടാതെ പാരായണം ചെയ്തു ദുആ ചെയ്യുക. 

5. അല്ലാഹു സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്നു വയ്ക്കപ്പെടുന്ന ദിവസം. 

മറ്റു ദിവസങ്ങൾക്ക് ഈ പരിഗണന അല്ലാഹു നൽകിയിട്ടില്ല. മാസങ്ങളിൽ സ്വർഗത്തിന്റെ വാതിലുകൾ തുറന്നു കൊടുക്കപ്പെടുന്നത് റമളാൻ മാസവും ദിവസങ്ങളിൽ വ്യാഴവും ആണ്. 

7 സ്വർഗവും 8 കവാടങ്ങളും ആണ് സ്വർഗ്ഗത്തിൽ ഉള്ളത്. അതിൽ ഓരോ സ്വർഗ്ഗത്തിനും പ്രത്യേകതകൾക്കനുസരിച്ച് ഓരോ പേരുകൾ ഉണ്ട്. ഓരോ അമലുകളുടെയും പ്രത്യേകത അനുസരിച്ചാണ് ഓരോ വാതിലുടെയും പ്രവേശിക്കാൻ കഴിയുന്നത്. 

സ്വർഗ്ഗത്തിന്റെ  എട്ട് കവാടങ്ങളും ഒരു മനുഷ്യനെ മാടി വിളിക്കുന്നു അത് മഹാനായ അബൂബക്കർ സിദ്ദീഖ്(റ)വിനെ ആണെന്ന് മുത്ത് നബി (സ) പറഞ്ഞതായി ഹദീസിൽ കാണാം. സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങളിലൂടെയും പ്രവേശിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ


Anvare Fajr: 689


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. അൽഹംദുലില്ലാഹ് 🤲🤲🤲🤲

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ നിത്യവും രണ്ടു നേരവും 129തവണ ഓതാറുണ്ട്. മരണംവരെ ഇബാത്ത് കൾ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ......

    മറുപടിഇല്ലാതാക്കൂ
Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu