Ad Code

സൂറത്തുല്‍ ഫാത്തിഹയുടെ അത്ഭുതപ്പെടുത്തുന്ന 25 നേട്ടങ്ങള്‍!! നമ്മുടെ എല്ലാ പ്രശ്നങ്ങളും ഇതോടെ തീരും!! Surah Fathiha سورة الفاتحة

അല്ലാഹുവിന്റെ അത്ഭുതങ്ങളുടെ കൂട്ടത്തിലെ മഹാത്ഭുതമാണ് പരിശുദ്ധമായ ഖുർആൻ. പരിശുദ്ധ ഖുർആനിലെ 114 അധ്യായങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള സൂറത്താണ് സൂറത്തുല്‍ ഫാത്തിഹ(سورة الفاتحة).  പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി നേട്ടങ്ങളും മഹത്വങ്ങളുമുള്ള സൂറത്താണിത്. എന്നാല്‍ സൂറത്തുല്‍ ഫാത്തിഹയുടെ 25 പ്രത്യേകതകള്‍/നേട്ടങ്ങള്‍ മാത്രം ഇവിടെ പറയട്ടെ:

1. ഉമ്മുൽ ഖുർആൻ(ഖുർആനിന്റെ ഉമ്മ) എന്ന് കിതാബുകളിൽ രേഖപ്പെടുത്തിയ സൂറത്ത്.

2. അല്ലാഹുവിൻറെ വിശുദ്ധമായ മറ്റു കിത്താബുകളിൽ(തൗറാത്ത്, ഇൻജീൽ, സബൂർ) കാണാത്ത വേറിട്ട അധ്യായം.

3. വിശ്വാസികൾ ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന സൂറത്ത്. ഒരു ദിവസം നിർബന്ധമായും 17 തവണ പാരായണം ചെയ്യേണ്ടുന്ന സൂറത്താണിത്.

4. രണ്ട് തവണ അവതരണം ചെയ്യപ്പെട്ട 7 ആയത്തുകളുള്ള സൂറത്ത്.

5. പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിലാണ് സൂറത്തുൽ ഫാത്തിഹ അവതരിച്ചത്.

6. 70000 മലക്കുകളുടെ അകമ്പടിയാൽ അവതരിക്കപ്പെട്ട മറ്റൊരു സൂറത്ത് ഖുർആനിൽ വേറെ ഇല്ല.

7. ആന്തരികവും ബാഹ്യവുമായ രണ്ടായിരത്തോളം ഫലങ്ങൾ ഈ സൂറത്തുകൊണ്ട് ലഭിക്കും.

8. 30 പേരുകൾ ഉള്ള ഒരേ ഒരു അധ്യായം (ഓരോ പ്രത്യേകതകൾക്ക് അനുസൃതമായ വ്യത്യസ്ഥ പേരുകളാണുള്ളതെന്ന് തഫ്സീറുകളിൽ കാണാം) 

9. ഒരുതവണ ഓതിയാൽ ഒരു ഖത്തം തീർത്ത പ്രതിഫലം.

10. സൂറത്തുൽ ഫാത്തിഹ പതിവാക്കുന്നവർക്ക് മുന്നിൽ ഏഴ് നരക കവാടങ്ങള്‍ അടയ്ക്കപ്പെടും.

11. പതിവാക്കുന്നവർക്ക് സ്വർഗ്ഗം നൽകപ്പെടും.

12. എല്ലാവിധ രോഗങ്ങളിൽ നിന്നും ശിഫ ലഭിക്കുന്നു.

13. വിഷം തീണ്ടിയിട്ടുള്ള വിഷമങ്ങളിൽ നിന്ന് ശമനം നൽകുന്ന മരുന്ന്.

14. 41 തവണ ഫാത്തിഹ സൂറത്ത് ബിസ്മിയോട് കൂടി ഓതി اِشْفِ(ഇശ്ഫി) എന്ന് പറഞ്ഞ് മന്ത്രിച്ചാൽ രോഗം ഭേദമാകും.

15. ശരീരത്തിൽ ബാധിച്ച മുറിവുകൾ മാറുന്നതാണ്. അതിനായി ഫാത്തിഹ സൂറത്ത് ഏഴ് തവണ പാരായണം ചെയ്തു ഒരു കോട്ടൺ പഞ്ഞിയിൽ اِشْفِ(ഇശ്ഫി) എന്ന് ഉമിനീരോടുകൂടെ ഊതി, ആ പഞ്ഞി മുറിവിൽ വച്ച് കെട്ടിയാൽ അത്ഭുതകരമായി ശിഫ ലഭിക്കും.

16. ചെറുതും വലുതുമായ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ 313 തവണ ഫാത്തിഹ സൂറത്ത് പാരായണം ചെയ്യുക.

17. ആവശ്യങ്ങൾ നേടിയെടുക്കാൻ മഗ്‌രിബിന്‌ ശേഷമുള്ള സുന്നത്ത് നിസ്കാരം കഴിഞ്ഞ് 40 തവണ ഫാത്തിഹ സൂറത്ത് ഓതി ദുആ ചെയ്യുക.

18. മറവിരോഗം മാറി ഓർമ്മശക്തിയും ബുദ്ധിയും ലഭിക്കും. 

ഓരോ ദിവസവും 70 തവണ വീതം ഏഴ് ദിവസം സൂറത്ത് ഫാത്തിഹ ഓതി ശുദ്ധമായ വെള്ളത്തിൽ ഊതുക. 7 ദിവസം പൂർത്തിയാക്കിയതിനു ശേഷം ആ വെള്ളം കുടിക്കുക. കുട്ടിളേയും മന്ത്രിക്കുക. 

19. ശരീരത്തിലെ വേദനകൾ മാറിക്കിട്ടാൻ വേദന തോന്നുന്ന ഭാഗത്ത് വലതുകൈ വച്ച് ഏഴുതവണ സൂറത്തുല്‍ ഫാത്തിഹ ഓതി മന്ത്രിക്കുക. ഇങ്ങനെ കുറച്ചുദിവസം തുടരുക. 

20. പ്രയാസകരമായ ഏത് കാര്യവും(ജോലി, വിസ ,ബില്ല്) സാധ്യമാക്കാൻ സുബ്ഹിക്ക് മുമ്പ് 41 തവണ ഫാത്തിഹ സൂറത്ത് പാരായണം ചെയ്ത് ദുആ ചെയ്യുക. 

21. ഡോക്ടർമാർ കൈയൊഴിഞ്ഞ രോഗാവസ്ഥയില്‍ നിന്നും അത്ഭുതകരമായ മാറ്റം ലഭിക്കുന്നതിനായി സുബ്ഹിയുടെ സുന്നത്ത് നിസ്കാരത്തിനും സുബ്ഹിക്കും ഇടയിൽ 41 വെട്ടം സൂറത്തുല്‍ ഫാത്തിഹ ബിസ്മിയോട് കൂടി പാരായണം ചെയ്ത് ദുആ ചെയ്യുക.

22. ക്ഷീണം, തളർച്ച, അസ്വസ്ഥതകൾ, കിതപ്പ്, അമിത ദാഹം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ മാറുന്നതാണ്. 

അതിനായി സുബ്ഹിക്ക് ശേഷം സൂറത്തുല്‍ ഫാത്തിഹ ഒറ്റയിട്ട എണ്ണത്തില്‍(ചുരുങ്ങിയത് ഒരു തവണ) ഓതി ഉമിനീരോടെ اِشْفِ(ഇശ്ഫി) എന്ന് ഊതി മുഖത്തിലും കയ്യിലും ഉദരത്തിലും തടവുക.

23. ഏതൊരു കാര്യത്തിന്റെ പ്രാരംഭഘട്ടത്തിലാണോ ഫാത്തിഹ ഓതുന്നത് അക്കാര്യത്തിൽ ബർക്കത്ത് ഉണ്ടാകാൻ കാരണമാകുന്നു. 

24. ഫാത്തിഹ സൂറത്ത് പതിവാക്കുന്നതിലൂടെ അവരുടെ മാതാപിതാക്കളുടെ ഖബർ ശിക്ഷകൾ ഉയർന്നുപോകുന്നു. 

25. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും ബർക്കത്ത് ലഭിക്കാനും ഫാത്തിഹ സൂറത്ത് പതിവാക്കുക. 

കിടക്കുന്ന വിരിപ്പിൽ ഇരുന്ന് ഫാത്തിഹ ഓതുന്നവന് ഉണരുന്നത് വരെ അല്ലാഹുവിന്റെ കാവൽ ഉണ്ടാകുന്നതാണ്.

അങ്ങനെ ഒരുപാട് മഹത്വങ്ങൾ ഉള്ള ഖുർആനിന്റെ മാതാവാണ്‌ സൂറത്തുൽ ഫാത്തിഹ. 

തെറ്റുകൾ സംഭവിക്കാതെയും തജ്‌വീദുകൾ ശ്രദ്ധിച്ച് അതിന്റെ പരിശുദ്ധതയോടെ ഓതിയാൽ മാത്രമേ ഫാത്തിഹയുടെ ഗുണങ്ങൾ ലഭിക്കുകയുള്ളൂ. നമ്മുടെ നിസ്കാരം ഉൾപ്പെടെ സ്വീകാര്യമാവുകയുള്ളൂ. 

ഫാത്തിഹ നല്ല നിലയില്‍ തെറ്റില്ലാതെ ഓതുവാനും പുണ്യങ്ങള്‍ പൂര്‍ണ്ണമായി കരഗതമാക്കുവാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ

Anvare Fajr: 686


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu