അല്ലാഹുവിന്റെ പ്രഗൽഭരായ ഉലമാക്കൾ, സൂഫിയാക്കൾ, ഔലിയാക്കൾ അവരുടെ ജീവിതത്തിൽ പതിവാക്കിയ അമലാണ് അസ്മാഉൽ ഹുസ്ന (അല്ലാഹുവിന്റെ 99 നാമങ്ങൾ). എല്ലാ നാമങ്ങൾക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. എന്നാൽ അതിലെ അത്ഭുതമായ ഒരു ഇസ്മാണ് يَا لَطِيفُ (യാ ലത്വീഫ്).
يَا لَطِيفُ യാ ലത്വീഫ് (മയം കാണിക്കുന്നവനെ) എന്ന പരിശുദ്ധമായ നാമം നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് അത് ചൊല്ലേണ്ട എണ്ണത്തിലും വ്യത്യാസം ഉണ്ടെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഈ ഇസ്മ് 129 എണ്ണം ചൊല്ലുന്നതിന് ചില പ്രത്യേക നേട്ടങ്ങള്‍ ഉണ്ടെന്ന് കാണാം. എല്ലാ ഫർള് നിസ്കാര ശേഷവും 129 തവണ ചൊല്ലലാണ് അഭികാമ്യം.
ഓരോ വക്‌ത് നിസ്കാരങ്ങള്‍ക്ക് ശേഷവും ചൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ സുബ്ഹി നിസ്കാരത്തിനും മഗ്‌രിബ് നിസ്കാരത്തിനും ശേഷം 129 വട്ടം ഇസ്മ് പതിവാക്കുക.
പരിശുദ്ധ ഖുർആനിൽ പല ഭാഗത്തും يَا لَطِيفُ (യാ ലത്വീഫ്) എന്ന നാമവുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൂറത്തു ശൂറയിലെ(سورة الشورى) പത്തൊമ്പതാമത്തെ ആയത്താണ്.
ٱللَّهُ لَطِيفٌۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ (١٩)
ഈ ആയത്ത് 9 വട്ടം ഒരു മനുഷ്യൻ എല്ലാ ദിവസവും പതിവാക്കിയാൽ; ആ മനുഷ്യൻറെ ഉപജീവന മാർഗം ഉൾപ്പെടെ സർവ്വ മേഖലകളിലും അല്ലാഹുവിൻറെ സഹായം ഉണ്ടായിരിക്കുന്നതാണ് എന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്.
സുബഹിക്ക് ശേഷം ഈ ആയത്ത് 9 വട്ടം പതിവാക്കുക.
129 തവണ യാ ലത്തീഫ് എന്ന ഇസ്മ് പതിവാക്കിയാൽ ലഭിക്കുന്ന നേട്ടങ്ങൾ:
1. നമ്മുടെ ശരീരത്തിന് നല്ല ആരോഗ്യവും ഉണ്ടാകും.
2. ഏതു വിഷമഘട്ടത്തെയു൦ നേരിടാനുള്ള മനക്കരുത്ത് അല്ലാഹു തരുന്നതാണ്.
3. ശത്രുക്കളിൽ നിന്ന് അല്ലാഹുവിൻറെ കാവൽ ലഭിക്കുന്നതാണ്
4. ജനങ്ങൾക്കിടയിൽ യാ ലത്തീഫ് പതിവാക്കുന്നവന് സ്വീകാര്യത/ പരിഗണന ലഭിക്കുന്നതാണ്.
5. സാമ്പത്തികമായി ബറക്കത്ത് ഉണ്ടാകും.
6. അല്ലാഹുവിൻറെ സംരക്ഷണം എപ്പോഴും ഉണ്ടാകുന്നതാണ്.
7. ഇത് പതിവാക്കുന്നവരുടെ സ്വഭാവം നല്ല നിലയിൽ ആകും.
8. ജീവിതത്തിൽ മാനസിക അസ്വസ്ഥതകൾ മാറി സന്തോഷം ലഭിക്കുവാൻ കാരണമാകുന്നു.
9. ഇസ്മ് അധികരിപ്പിച്ചാൽ ജയിലിൽ അകപ്പെട്ടയാൾ ജയിൽ മോചിതൻ ആകുന്നതാണ്.
10. യാ ലത്തീഫ് പതിവാക്കുന്നവർക്ക് യാത്രകളിലെ അപകടങ്ങളിൽ നിന്നും അല്ലാഹുവിൻറെ കാവൽ ലഭിക്കുന്നതാണ്.
11. എല്ലാവിധ ആവശ്യങ്ങളും (വിവാഹം, ജോലി, മക്കൾ, വീട്)നേടിയെടുക്കാൻ സാധിക്കും.
അതിനായി 129 വട്ടം ഇസ്മ് ചൊല്ലിയതിനു ശേഷം മേല്‍ പറഞ്ഞ സൂറത്തു ശൂറ(سورة الشورى) ഏഴു വട്ടം പാരായണം ചെയ്ത് ദുആ ചെയ്യുക.
12. രോഗശമനം നൽകുന്നു.
160 തവണ യാ ലത്തീഫ് (يا لطيف) ചൊല്ലുകയും സൂറത്തുൽ ശുഅറയിലെ(سورة الشعراء) 78 മുതൽ 85 വരെയുള്ള ആയത്തുകൾ ഒരുവട്ടം പാരായണം ചെയ്തു ദുആ ചെയ്യുക. ഇത് പതിവാക്കുക.
ٱلَّذِى خَلَقَنِى فَهُوَ يَهْدِينِ ٧٨ وَٱلَّذِى هُوَ يُطْعِمُنِى وَيَسْقِينِ ٧٩ وَإِذَا مَرِضْتُ فَهُوَ يَشْفِينِ ٨٠ وَٱلَّذِى يُمِيتُنِى ثُمَّ يُحْيِينِ ٨١ وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ ٨٢ رَبِّ هَبْ لِى حُكْمًۭا وَأَلْحِقْنِى بِٱلصَّـٰلِحِينَ ٨٣ وَٱجْعَل لِّى لِسَانَ صِدْقٍۢ فِى ٱلْـَٔاخِرِينَ ٨٤ وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ٨٥
പതിവായി ചൊല്ലുമ്പോള്‍ വലിയ അശുദ്ധി ആയാൽ ഇസ്മ് ചൊല്ലിയതിന് ശേഷം ആയത്തുകൾ രോഗശമനത്തിനുള്ള ദിക്റാണ് എന്ന നിയ്യത്തില്‍ ചൊല്ലാം.
യാ ലത്വീഫ് എന്ന പരിശുദ്ധമായ നാമം സുബ്‌ഹി നിസ്കാര ശേഷം മുടങ്ങാതെ പതിവാക്കുക. ഏതെങ്കിലും ദിവസം ഈ സമയം പതിവാക്കാൻ സാധ്യമായില്ലെങ്കിൽ അന്ന് തന്നെ ഖളാ ആയി വീട്ടി ചൊല്ലേണ്ടതാണ്.
നമ്മുടെ ജീവിതത്തെ അത്ഭുതപ്പെടുത്തും വിധം മാറ്റിമറിക്കാൻ സാധിപ്പിക്കുന്ന ഈ അത്ഭുത ഇസ്മിന്റെ മഹത്വം; അറിഞ്ഞത് പോലെ പ്രാവർത്തികമാക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ
Anvare Fajr - 670
11 അഭിപ്രായങ്ങള്‍
Alhamdulillah
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂAlhamdulillah
മറുപടിഇല്ലാതാക്കൂAlhamuduilla
മറുപടിഇല്ലാതാക്കൂNjan 2,ടൈംസ ചൊല്ലു.128 അനന്ന് കരുതിട്ടണ് ചൊല്ലിയത്.
മറുപടിഇല്ലാതാക്കൂAllahadulilla
മറുപടിഇല്ലാതാക്കൂനല്ല ദിക്ർ 🥰
മറുപടിഇല്ലാതാക്കൂقبلنا منكم يا استاذ
മറുപടിഇല്ലാതാക്കൂAlhamdu lilla chollithudanganam allahu thawfeeq cheyyatte
മറുപടിഇല്ലാതാക്കൂAlhamdulillah... Innu thudanganam
മറുപടിഇല്ലാതാക്കൂഞാൻ ദിവസം രണ്ടു നേരവും 129തവണ ചൊല്ലാറുണ്ട് അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ......
മറുപടിഇല്ലാതാക്കൂ