Ad Code

ഈ റബീഉല്‍ ആഖിര്‍ മാസത്തില്‍ ഇവര്‍ക്ക് വേണ്ടി ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടം! Rabi ul Akhir Remembrance

പരിശുദ്ധ നബി(സ)യുടെ ഓർമ്മകളും മദ്ഹുകളും സ്വലാത്തുകളും നിറഞ്ഞ് നിൽക്കുന്ന പ്രഥമ വസന്തം എന്നറിയപ്പെടുന്ന മാസമാണ് റബീഉൽ അവ്വൽ. എന്നാൽ രണ്ടാം വസന്തം എന്നറിയപ്പെടുന്ന ഹിജ്റയുടെ കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന മാസമാണ് റബീഉൽ ആഖിർ. 

റബീഉൽ അവ്വൽ നമ്മുടെ നേതാവായ മുത്ത് മുഹമ്മദ് മുസ്തഫ (സ) യുടെ സ്മരണകൾ കൊണ്ട് നിറഞ്ഞതാണെങ്കിൽ റബീഉൽ ആഖിർ അല്ലാഹുവിന്റെ ഒട്ടനവധി ഔലിയാക്കളുടെയും മഹാന്മാരുടെയും ആണ്ടുമാസമാണ്. റബീഉൽ ആഖിറിന് പോരിശകൾ ഏറെയുണ്ട്. 

റബീഉൽ ആഖിറിൽ സ്മരിക്കുന്ന പ്രധാനപ്പെട്ട മഹാൻമാർ:

പുണ്യ നബി(സ)യുടെ മാതാവിലൂടെയും പിതാവിലൂടെയും ബന്ധമുള്ള സയ്യിദ് കുടുംബത്തിൽപ്പെട്ട മഹാനാണ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി(ഖ). 

ഔലിയാക്കളുടെ അധ്യക്ഷരായ മഹാനാണ് സയ്യിദ് ജീലാനി(ഖ) തങ്ങള്‍. മഹാനവർകളുടെ ഓർമ്മയും സ്മരണകളും മഹത് കീർത്തനങ്ങളും സ്മരിക്കപ്പെടുന്ന മാസമാണ് ഇത്. 

ദീനിന് ഹയാത്ത് കൊടുത്ത മഹാനാണ് മുഹിയുദ്ധീൻ ശൈഖ്(ഖ). അവിടുത്തെ തർബിയത്തിലൂടെ ജീവിച്ച മുരീദന്‍മാരുടെ പ്രബോധന സദസ്സുകളിൽ പോലും മലക്കുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ചരിത്രങ്ങളിൽ കാണാം. 

മഹാനായ ഡൽഹിയിൽ മറമാടപ്പെട്ട നിസാമുദ്ദീൻ ഔലിയ(ഖ) അവരുടെയും സ്മരണ മാസമാണ് ഇത്. 

അതുപോലെതന്നെ ഒരുപാട് ഔലിയാക്കളെയും ഉലമാക്കളെയും വാർത്തെടുക്കാൻ സാധിച്ച ഇൽമിന്റെ ഗോപുരമായ അശൈഖ് അബ്ദുൽ വഹാബ് ഖാദിരി(ഖ) എന്ന മഹാനവർകളുടെ ഓർമ്മയും വഫാത്തും മൗലിദുകളും പാരായണം ചെയ്യുന്ന മാസം കൂടിയാണിത്.

ഉമ്മുൽ മദാരിസ് എന്നറിയപ്പെടുന്ന ബാഖിയാത്തു സ്വാലിഹാത്തിന്റെ സ്ഥാപകനാണ് ബാനി ഹസ്രത്ത് അബ്ദുൽ വഹാബ് ഖാദിരി(ഖ). പൂർവ്വസൂരികരായ ഒട്ടേറെ ആലിമീങ്ങളിൽക്കും,  ഇപ്പോള്‍ ഈ ഉമ്മത്തിനെ നയിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ഭൂരിഭാഗം ആലിമീങ്ങളിൽക്കും ഉള്ള ബിരുദമാണ്‌ ബാഖവി ബിരുദം. 

മഹാനായ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ(ഖ) ആണ്ട് ദിനവും ഈ മാസത്തിലാണ്  വരുന്നത്. 

മഹാനായ കണ്ണിയത്ത് ഉസ്താദിന്റെ(ഖ) ഓർമ്മയും സ്മരണകളും ഈ മാസത്തിലാണ്. 

ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ ശംസുൽ ഉലമ(ഖ) തങ്ങളുടെ വഫാത്തും ഈ  റബീഉല്‍ ആഖിര്‍ മാസത്തില്‍ തന്നെയാണ്.

റബീഉൽ ആഖിറിന്റെ 30 ദിവസവും ഒരു ഫാത്തിഹ ഓതി വഫാത്തായ മുഹിയുദ്ദീൻ ശൈഖ്(ഖ) മുതൽ അല്ലാഹുവിന്റെ മറ്റു ഔലിയാക്കളുടെയെല്ലാവരുടേയും പേരിൽ  ഹദിയ ചെയ്യുക. 

ഒപ്പം മരിച്ചുപോയ നമ്മുടെ മാതാപിതാക്കൾക്കും കുടുംബക്കാർക്കും ഫാത്തിഹ പാരായണം ചെയ്ത് ഹദിയ ചെയ്യുക. 

റബീഉൽ ആഖിറിന്റെ പതിനെട്ടാമത്തെ ദിവസത്തിൽ സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത നല്ലതാണ്. എന്നാല്‍ മറ്റുള്ള ദിവസങ്ങളില്‍ റബീഉൽ അവ്വലിൽ നടത്തുന്നത് പോലെ വീട് താമസം പോലുള്ള കാര്യങ്ങൾ ഈ മാസത്തിലും നടത്താവുന്നതാണ്.

കിത്താബുകളിൽ പറഞ്ഞിട്ടുള്ള വസന്ത മാസം തന്നെയാണ് റബീഉൽ ആഖിറും.

കാലം കരഞ്ഞു പോയ വേർപാടുകൾ

  • താജുൽ ഉലമ തങ്ങളുപാപ (ഖ) (റബീഉൽ ആഖിർ 1)
  • ശൈഖുനാ കണ്ണിയത്ത് ഉസ്താദ് (ഖ) (റബീഉൽ ആഖിർ 2)
  • ശൈഖുനാ മരക്കാർ ഉസ്താദ് (ഖ) (റബീഉൽ ആഖിർ 3)
  • ഇമാം മാലിക്(റ) (റബീഉൽ ആഖിർ 4) 
  • ശൈഖുനാ ശംസുൽ ഉലമ ഉസ്താദ് (ഖ) (റബീഉൽ ആഖിർ 4) 
  • ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് (ഖ) (റബീഉൽ ആഖിർ 11)
  • ശൈഖുനാ കോട്ടുമ്മല ബാപ്പു ഉസ്താദ് (ഖ) (റബീഉൽ ആഖിർ 11)
  • ഇമാം അബുൽ ഖാസിമുൽ ഖുറൈശി (ഖ) (റബീഉൽ ആഖിർ 16)
  • ഖാരി ഹസ്സൻ മുസ്ലിയാർ (ഖ) (റബീഉൽ ആഖിർ 23)
  • ഇമാമുൽ ഹറമൈനിൽ ജുവൈനി (ഖ) (റബീഉൽ ആഖിർ 25)
  • നൂറുൽ ഉലമാ ശൈഖുനാ എം.എ ഉസ്താദ് (ഖ) (റബീഉൽ ആഖിർ 29)
  • ശൈഖുനാ നെല്ലിക്കുത്ത് ഉസ്താദ് (ഖ) (റബീഉൽ ആഖിർ 30)

AnvareFajr: 729

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu