Ad Code

നിസ്കാരത്തിൽ ശ്രദ്ധ ലഭിക്കുന്നില്ലേ? ഈ 25 കാര്യങ്ങൾ സൂക്ഷിക്കൂ..! Niskarathil Sradha Kittan Malayalam

നിസ്കാരത്തിൽ ഖുശൂഅ് ലഭിക്കുന്നതിനായി ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

🕋 1. ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും മേഖലകളിലും ഭയഭക്തി കാത്തു സൂക്ഷിക്കുക

🕋 2. നിസ്കാരത്തിലെ മുഴുവന്‍ കാര്യങ്ങളും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക

നിസ്കാരത്തില്‍  കൈ ഉയ൪ത്തുന്നതും  കൈ കെട്ടുന്നതും തുടങ്ങി നമസ്കാരം അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക.

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

നബി(സ്വ)പറഞ്ഞു: ഞാൻ എങ്ങനെ നിസ്ക്കരിക്കുന്നത്‌ നിങ്ങൾ കണ്ടുവോ അങ്ങനെ നിങ്ങളും നിസ്ക്കരിക്കുക. (ബുഖാരി)

🕋 3.അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ചിന്ത കൊണ്ടുവരിക

അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുകയാണെന്ന ബോധത്തോടെയും ചിന്തയോടെയുമാണ് നിസ്‌കരിക്കേണ്ടത്. നമുക്ക് അല്ലാഹുവിനെ കാണാന്‍ സാധ്യമല്ലെങ്കിലും അവന്‍ നമ്മെ കാണുന്നുണ്ടെന്ന് ചിന്തിക്കുക.

🕋 4.അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണമാണ് നിസ്കാരമെന്ന് ചിന്തിക്കുക

നിസ്കാരം അല്ലാഹുവിനോടുള്ള മുനാജാത്ത് അഥവാ അഭിമുഖ സംഭാഷണമാണ്. അശ്രദ്ധയോടെയുള്ള കേവല സംസാരത്തെ മുനാജാത്ത് എന്ന് പറയാവതല്ല. 

🕋 5.ജീവിതത്തിലെ അവസാനത്തെ നിസ്‌കാരമാണെന്ന് കരുതുക.

താന്‍ നിര്‍വഹിക്കുന്ന നിസ്‌കാരം തന്റെ ജീവിതത്തിലെ അവസാനത്തെ നിസ്‌കാരമാണെന്ന് കരുതുക.  ഇനിയൊരു കൂടിക്കാഴ്ചക്ക് സാധ്യമാകില്ലെന്നു കരുതി, ആത്മസുഹൃത്തിനോട് വിടപറയുന്നവന്റെ മനോവികാരത്തോടെ നിസ്‌കാരത്തെ സമീപിക്കുക.

🕋 6. മനസ്സിനെ മറ്റു ചിന്തകളില്‍ നിന്നും ഒഴിവാക്കുക

🕋 7. നിസ്കാരത്തിലുടനീളം അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ നിലനി൪ത്താന്‍ പരിശ്രമിക്കണം

🕋 8.വൃത്തിയിലും നല്ല വേഷം ധരിച്ചു കൊണ്ടുമാണ് നിസ്കരിക്കേണ്ടത്.

🕋 9. പിശാചിന്റെ കുതന്ത്രത്തെ കരുതിയിരിക്കുക

അല്ലാഹുവിന്റെ മുന്നില്‍ ഒരു അടിമ നിസ്കരിക്കാന്‍ നിന്നാല്‍ പിശാച് വിവിധ രീതികളിലൂടെയും മാര്‍ഗങ്ങളിലൂടെയും ദുര്‍മന്ത്രണം നടത്തുകയും അതുവഴി പ്രതിഫലം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.  തക്ബീര്‍ ചൊല്ലിക്കഴിഞ്ഞാല്‍ പിശാച് ഹൃദയത്തില്‍ ദുര്‍മന്ത്രണം തുടങ്ങുന്നു. അവന്റെ ചിന്തകളെ മാറ്റിമറിക്കുന്നു. ചിലപ്പോള്‍ ഭൗതികാസ്വാദനങ്ങളെയും വിനോദങ്ങളെയും കുറിച്ച ഓര്‍മയുണര്‍ത്തി അവനെ കുഴപ്പത്തിലാക്കുന്നു. മറ്റുചിലപ്പോള്‍ സ്വന്തം അവസ്ഥയെയും ദുന്‍യാവിനെയും കുറിച്ചോര്‍മിപ്പിക്കുന്നു. ചിലപ്പോള്‍ ജീവിതത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ച് ആലോചനയിലാഴ്ത്തുന്നു. മറ്റുചിലപ്പോള്‍ നിസ്‌കാരത്തില്‍ എത്ര റക്അത്ത് കഴിഞ്ഞുവെന്നതിനെ സംബന്ധിച്ച് സംശയംജനിപ്പിക്കുന്നു.

🕋 10. നിസ്കാരത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍ നിസ്കാര സ്ഥലത്ത് നിന്ന് ഒഴിവാക്കുക

നിസ്കാരത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍ നമസ്കാര സ്ഥലത്ത് നിന്ന് ഒഴിവാക്കേണ്ടതാണ്. അതായത്  ചിത്രങ്ങളുള്ള മുസ്വല്ല, മുന്‍ഭാഗത്തുള്ള ഭിത്തിയിലോ വിരിപ്പിലോ ചിത്രങ്ങളോ മറ്റോ ഉണ്ടെങ്കില്‍ നിസ്കാര സ്ഥലത്ത് നിന്ന് ഒഴിവാക്കുക

🕋 11. നിസ്കാരത്തില്‍ സുത്റ സ്വീകരിക്കുക

നിസ്കരിക്കുന്ന ആളുടെ മുമ്പിൽ, ഖിബ്'ലക്ക് നേരെ സുജൂദിന്റെ സ്ഥാനത്ത്‌ നിന്നും ഏതാണ്ട്‌ ഒരു മുഴം മാറി നിസ്ക്കരിക്കുന്നയാൾ വെക്കുന്ന ഒരു 'മറ'യാണ്‌ സുത്‌റ. ചുമരുകൾ, തൂണുകള്‍, മുമ്പിൽ നാട്ടപ്പെടുന്ന കുന്തം എന്നിവയെല്ലാം സുത്‌റയായി ഉപയോഗിക്കാവുന്നതാണ്. നമസ്കാരത്തിൽ സുത്‌റ സ്വീകരിക്കുന്നത് , നമസ്കാരത്തില്‍ ശൈത്വാന്‍ ശല്യപ്പെടുത്തുന്നതില്‍ നിന്നുള്ള രക്ഷയുമാണ്.

🕋 12.ഫാത്തിഹയും സൂറത്തും ഓതുമ്പോള്‍ ഓരോ സൂക്തത്തിന്റേയും അവസാനം ഇടവേള നല്‍കുക

ﻭَﺭَﺗِّﻞِ ٱﻟْﻘُﺮْءَاﻥَ ﺗَﺮْﺗِﻴﻼً

…..... ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക

(ഖു൪ആന്‍:73/4)

🕋 13. അല്ലാഹു സംസാരിക്കുന്ന കാര്യം ഓ൪ക്കുക

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു : 

നിസ്‌കാരത്തെ എനിക്കും എന്റെ അടിമക്കുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. എന്റെ അടിമ എന്താണോ ചോദിക്കുന്നത് അത് അവന് ലഭിക്കുന്നതാണ്. അടിമ  الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു’.അവന്‍  الرَّحْمَنِ الرَّحِيمِ (അല്ലാഹു കരുണാവാരിധിയും കരുണാനിധിയുമാണ്)എന്ന് പറയുമ്പോള്‍ അല്ലാഹു പറയും : 'എന്റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു’. مَالِكِ يَوْمِ الدِّينِ (അല്ലാഹു പ്രതിഫല ദിനത്തിന്റെ ഉടമയാണ്) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു’. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: ‘ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ളതാണ് ’.  اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അതായ്തത് നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ , നിന്റെ കോപത്തിന് ഇരയായവരുടേയോ പിഴച്ചുപോയവരുടേയോ മാര്‍ഗത്തിലല്ല ഞങ്ങളെ ചേ൪ക്കേണ്ടത്) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്.’ (മുസ്‌ലിം)

🕋 14. നിസ്കാരത്തില്‍ സുജൂദിന്റെ ഭാഗത്തേക്ക് മാത്രം നോക്കുക

ചില ആളുകളുടെ സ്ഥിതിയെന്താണ്. അവർ അവരുടെ നിസ്‌കാരങ്ങളിൽ അവരുടെ ദൃഷ്ടികൾ ആകാശത്തേക്ക് ഉയർത്തുന്നു. ആ വിഷയത്തിൽ നബിയുടെ(സ്വ)  വാക്കുകൾ ശക്തമായിരുന്നു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു: "അവർ അത് അവസാനിപ്പിക്കട്ടെ". അല്ലെങ്കിൽ അവരുടെ കാഴ്ച്ചകൾ റാഞ്ചിയെടുക്കപ്പെടും (ബുഖാരി)

🕋 15. ത്വമഅ്നീനത്ത്

നിസ്‌കാരത്തിലെ ഓരോ റുക്‌നുകളും നിര്‍വഹിക്കുമ്പോഴും അത് പൂര്‍ത്തിയാക്കുമ്പോഴും അതിലുടനീളം അടക്കം(ശാന്തത) പാലിക്കേണ്ടതുണ്ട്. നിസ്‌കാരം തിടുക്കത്തില്‍ പൂര്‍ത്തിയാക്കി സ്ഥലംവിടാനുള്ള ശ്രമം അതിന്റെ ആത്മാവിനെ ചോര്‍ത്തിക്കളയുകയും ഭയഭക്തി നഷ്ടപ്പെടുത്തുകയുംചെയ്യും. ധൃതിയില്‍ നിസ്‌കാരം പൂര്‍ത്തിയാക്കിയ ആളെ പ്രവാചകന്‍(സ്വ) അടുത്തുവിളിച്ച് പറഞ്ഞു 'മടങ്ങിച്ചെല്ലൂ, നീ നിസ്‌കരിച്ചിട്ടില്ല.വീണ്ടും നമസ്‌കരിക്കുക’ (ബുഖാരി)

🕋 16. നിസ്കാരത്തില്‍ അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കുക

🕋 17. നിസ്കാരത്തില്‍ ധൃതി കാണിക്കാതിരിക്കുക

സാവകാശം അല്ലാഹുവില്‍ നിന്നും ധൃതി പിശാചില്‍ നിന്നുമാണ്.

🕋 18. ഖു൪ആന്‍ പാരായണം

അല്ലാഹുവിന്റെ കലാം(സംസാരം) ആണ് ഖു൪ആന്‍. നമ്മുടെ ജീവിതത്തില്‍ എല്ലാ ദിവസവും അല്പമെങ്കിലും ഖു൪ആന്‍ പാരായണം ഉണ്ടായിരിക്കണം

🕋 19. ശരീരത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ നി൪വ്വഹിച്ചശേഷം നിസ്കരിക്കുക

വിശപ്പ്, വിസ൪ജ്ജനം തുടങ്ങി ശരീരത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നിസ്കാരത്തില്‍ പ്രവേശിക്കുക. 

🕋 20. തിന്‍മകളില്‍ നിന്ന് വിട്ട് നില്‍ക്കുക

തെറ്റുകള്‍ ചെയ്തുകൊണ്ടിരുന്നാല്‍ ഹൃദയം   കടുപ്പമുള്ളതാകും. നിസ്‌കാരത്തില്‍ പറയുന്ന ദിക്‌റുകളുടെയും ദുആകളുടേയും ഖുര്‍ആനിന്റെയും ആശയങ്ങളൊന്നും അവനില്‍ യാതൊരു പ്രഭാവവും ചെലുത്തുകയില്ല

🕋 21. സംഗീതം കേള്‍ക്കുന്നതില്‍ നിന്നും പൂ൪ണ്ണമായി വിട്ടുനില്‍ക്കുക

നബി (സ്വ) പറഞ്ഞു: 'കൃഷിയെ വെള്ളം പരിപോഷിപ്പിക്കുന്നതുപോലെ സംഗീതം ഹൃദയത്തില്‍ കപട വിശ്വാസം വളര്‍ത്തുന്നു.'(ബൈഹഖി)

🕋 22. ദുന്‍യാവിനോടുള്ള അമിതമായ സ്‌നേഹം ഒഴിവാക്കുക

ദുന്‍യാവിനോട് അമിതമായ സ്‌നേഹം വെച്ചുപുല൪ത്തുന്ന ഒരാളിന് ഭയഭക്തിയുള്ള നിസ്കാരം നി൪വ്വഹിക്കാന്‍ കഴിയുകയില്ല. ഇവിടെ ചില തിരിച്ചറിവുകള്‍ അത്യവശ്യമാണ്. ദുന്‍യാവിലെ ജീവിതം ഏത് നിമിഷവും അവസാനിക്കാവുന്നതാണ്.

🕋 23. ഹലാലായ സമ്പാദ്യം

നിസ്‌കാരത്തില്‍ ഭയഭക്തി ഉണ്ടാക്കിയെടുക്കാനുള്ള മാ൪ഗങ്ങളില്‍ പെട്ടതാണ് ഹലാലായ സമ്പാദ്യത്തിലൂടെ ജീവിതം നയിക്കുക എന്നത്. അത് ഹൃദയത്തെ നിര്‍മലമാക്കും. അതുവഴി ആരാധനകളുടെ മാധുര്യം ആസ്വദിക്കാനുമാകും. 

🕋 24. നിസ്കാരം സ്വ൪ഗ പ്രവവേശനത്തിന് കാരണമാവുന്ന ക൪മ്മമാണെന്ന് ഓ൪ക്കുക

🕋 25. പരലോകത്ത് ആദ്യമായി വിചാരണ ചെയ്യുന്നത്  നിസ്‌കാരത്തെ കുറിച്ചായിരിക്കുമെന്ന് ചിന്തിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu