ദുൽഹിജ്ജഃ ആദ്യ പത്തു ദിനങ്ങൾ വളരെ പുണ്യമുള്ളതാണ്. പ്രസ്തുത പത്തു ദിനങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കർമ്മങ്ങൾ താഴെ ചേർക്കുന്നു.
സൂറത്തുൽ ഫജ്ർ
ദുൽഹിജ്ജഃയിലെ ആദ്യ പത്തു ദിനങ്ങളിൽ وَٱلۡفَجۡرِ (വൽ ഫജ്‌രി) സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ഇരുന്നൂറ് തവണ സൂറത്തുൽ ഇഖ്‌ലാസ് ഓതുന്നതും സുന്നത്തു തന്നെ (ഫത്ഹുൽ മുഈൻ, പേജ്: 148).
സ്വദഖഃ
ദുൽഹിജ്ജഃയിലെ ആദ്യ പത്തു ദിനങ്ങളിൽ ദാന ധർമ്മങ്ങൾ അധികരിപ്പിക്കുന്നത് പ്രത്യേകം സുന്നത്താണ്. റമളാൻ കഴിഞ്ഞാൽ പിന്നെ ദാന ധർമ്മങ്ങൾക്ക് ഏറ്റവും സ്രേഷ്ഠത പ്രസ്തുത ദിവസങ്ങൾക്കാണെന്നുണ്ട് (ഫത്ഹുൽ മുഈൻ, പേജ്: 257, തുഹ്ഫ: 7/179).
നോമ്പ്
ദുൽഹിജ്ജഃ ഒന്ന് മുതൽ ഒമ്പതുൾപ്പെടെയുള്ള ദിവസങ്ങളിൽ നോമ്പനുഷ്ടിക്കുന്നത് വളരെ പുണ്യമുള്ളതാണ്. പ്രസ്തുത ദിവസങ്ങളിലെ ഒരു നോമ്പ് ഒരു വർഷത്തെ നോമ്പിനു സമാനമാണെന്ന് ഹദീസുകളിലുണ്ട് (കൻസുന്നജാഹ്, പേജ്: 279). ഖളാആയ നോമ്പുണ്ടെങ്കിൽ അതു കൂടി കരുതിയാൽ രണ്ടിന്റെയും പ്രതിഫലം ലഭിക്കും (തുഹ്ഫ. 3/390).
തക്ബീർ
ദുൽഹിജ്ജഃ ഒന്ന് മുതൽ പെരുന്നാൾ ദിവസത്തെ മഗ്‌രിബ് വരെയുള്ള സമയങ്ങളിൽ ആട്, മാട്, ഒട്ടകം എന്നിവയിലെ ഏതു പ്രായത്തിലുള്ള മൃഗത്തെ കാണുമ്പോഴും അവയുടെ ശബ്ദം കേൾക്കുമ്പോഴും اَللَّهُ أَكْبَرُ (അല്ലാഹു അക്ബർ) എന്ന് ഒറ്റത്തവണ പറയുന്നത് സുന്നത്താണ്. ആ വർഷം ബലി അറുക്കാനുള്ള മൃഗത്തെ കാണുമ്പോൾ മാത്രമല്ല ഈ തക്ബീർ എന്ന് പ്രത്യേകം ഉണർത്തുന്നു. ബലി പെരുന്നാളിന്റെ മഗ്‌രിബിനു ശേഷം ഈ സുന്നത്തില്ല. (ഹാശിയത്തുൽ ജമൽ: 2/101). ഉച്ചത്തിലാണ് ഈ തക്ബീർ ചൊല്ലേണ്ടത് (ഫതാവൽ കുബ്റ: 1/158).
നീക്കരുത്
ബലി അറവു നടത്താനുദ്ദേശിക്കുന്നവൻ ദുൽഹിജ്ജഃ ഒന്നു മുതൽ അത് നിർവ്വഹിക്കും വരെ തന്റെ ശരീരത്തിലെ നഖം, മുടി, രോമം, രക്തം തുടങ്ങിയവയൊന്നും നീക്കം ചെയ്യരുത്. അത് കറാഹത്താണ്. ഹറാമാണെന്ന അഭിപ്രായവുമുണ്ട്. എന്നാൽ ആവശ്യമുണ്ടെങ്കിൽ ഇത് കറാഹത്തില്ല.
വേദനയുള്ള പല്ല് പറിക്കുന്നതും അത്യാവശ്യമായി വരുമ്പോൾ ഹിജാമ നടത്തുന്നതും ഈ ഗണത്തിൽ പെടും.
ഒന്നിലധികം അറവു നടത്തുന്നവർ അതു മുഴുവനും അറവു നടത്തും വരെ ഇവയൊന്നും നീക്കം ചെയ്യാതിരിക്കുന്നതാണുത്തമം. എങ്കിലും ആദ്യ അറവോടെ കറാഹത്ത് നീങ്ങുന്നതാണ് (തുഹ്ഫ: 9/347).
ദോഷം പൊറുക്കാൻ
لاَ إِلَهَ إِلاَّ اللَّهُ عَدَدَ الدُّهُورِ❍ لاَ إِلَهَ إِلاَّ اللَّهُ عَدَدَ أَمْوَاجِ الْبُحُورِ❍ لاَ إِلَهَ إِلاَّ اللَّهُ عَدَدَ النَّبَاتِ وَالشَّجَرِ❍ لاَ إِلَهَ إِلاَّ اللَّهُ عَدَدَ الْقَطْرِ وَالْمَطَرِ❍ لاَ إِلَهَ إِلاَّ اللَّهُ عَدَدَ لَمْحِ الْعُيُونِ❍ لاَ إِلَهَ إِلاَّ اللَّهُ خَيْرٌ مِمَّا يَجْمَعُونَ❍ لاَ إِلَهَ إِلاَّ اللَّهُ مِنْ يَوْمِنَا هَذَا إِلَى يَوْمِ يُنْفَخُ فِي الصُّورِ❍
(كنز النجاح والسرور: ٢٨٢)
ദുൽഹിജ്ജഃ ഒന്നു മുതൽ പത്തു വരെയുള്ള ദിവസങ്ങളിൽ മുകളിൽ ചേർത്ത ദിക്റ് പത്തു തവണ ചൊല്ലിയാൽ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ദോഷങ്ങൾ പൊറുക്കപ്പെടുമെന്ന് ഹദീസിലുണ്ട് (കൻസുന്നജാഹ്, പേജ്: 282).
കടം വീടാൻ
اَللَّهُمَّ فَرَجَكَ الْقَرِيبَ❍ اَللَّهُمَّ سِتْرَكَ الْحَصِينَ❍ اَللَّهُمَّ مَعْرُوفَكَ الْقَدِيمَ❍ اَللَّهُمَّ عَوَائِدَكَ الْحَسَنَةَ❍ اَللَّهُمَّ عَطَاءَكَ الْحَسَنَ الْجَمِيلَ❍ يَا قَدِيمَ اْلإِحْسَانِ إِحْسَانَكَ الْقَدِيمَ❍ يَا دَائِمَ الْمَعْرُوفِ مَعْرُوفَكَ الدَّائِمَ❍
(كنز النجاح والسرور: ٢٨٢)
മുകളിൽ കൊടുത്ത പ്രാർത്ഥന ദുൽഹിജ്ജഃയുടെ ആദ്യ പത്തു ദിവസങ്ങളിൽ കഴിയുന്നത്ര ആവർത്തിച്ചു ചൊല്ലിയാൽ കടം വീടുമെന്ന് ചില സ്വാലിഹീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് (കൻസുന്നജാഹ്, പേജ്: 282)
2 അഭിപ്രായങ്ങള്‍
Alhamdulillah...
മറുപടിഇല്ലാതാക്കൂالحمد لله
മറുപടിഇല്ലാതാക്കൂ