Ad Code

ഇസ്ലാമിക സംശയങ്ങളും മറുപടിയും

❓ഇരുന്നുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോയാല്‍ വുളു മുറിയുമോ?


✅ ഉറക്കം വുദു മുറിയാനുള്ള കാരണമാണെന്ന് അറിയാമല്ലോ. ഉറക്കം എന്നത് കൊണ്ട് അവിടെ എന്താണ് ഉദ്ധേശ്യമെന്ന് ഫിഖഹിന്‍റെ ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതനുസരിച്ച്, കേവലം തൂങ്ങി ഉറക്കം കൊണ്ടും ഇരിപ്പിടത്തില്‍ ചന്തികള്‍ ഉറപ്പിച്ചുവെച്ച് അവക്ക് സ്ഥാനചലനം സംഭവിക്കാത്ത വിധമുള്ള ഉറക്കം കൊണ്ടും വുളു മുറിയുകയില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്.

            

❓ഇശാ നിസ്കരിക്കാതെ ഉറങ്ങിയ ഒരാള്‍ക്ക് സുബ്ഹ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് ഉണര്‍ന്നു ഇശയും തഹജ്ജുദും കൂടി നിസ്കരിച്ചു കൂടെ?


✅ ഇശാഇന്റെ സമയമായതിന് ശേഷം ഇശാ നിസ്കരിക്കാതെ ഉറങ്ങല്‍ കറാഹതാണ്. മഗ്‍രിബ് നിസ്കരിച്ച് ഇശാഇന് സമയമാകുന്നതിന് മുമ്പ് ഉറങ്ങലും കറാഹതാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ഉണരാതെ നിസ്കാരം ഖളാ ആകാനുളള സാധ്യത പരിഗണിച്ചാണ് അത് കറാഹതായത്. നബി തങ്ങള്‍ ഇശാ നിസ്കരിക്കാതെ ഉറങ്ങുന്നത് വെറുക്കുമായിരുന്നുവെന്ന് ഹദീസില്‍ കാണാം. ഉറങ്ങിയാല്‍ തന്നെ ഉണര്‍ന്ന് ഇശാ നിസ്കരിക്കുമ്പോള്‍ കൂടെ തഹജ്ജുദും കരുതാവതല്ല. മറിച്ച് ഇശാ നിസ്കരിച്ചതിന് ശേഷം മറ്റു ഫര്‍ളോ സുന്നതോ നിസ്കരിച്ചാല്‍ മാത്രമേ തഹജ്ജുദിന്റെ പ്രതിഫലം ലഭിക്കൂ. കാരണം  ഉറങ്ങുകയും ഇശാഅ് നിസ്കരിക്കുകയും ചെയ്താല്‍ മാത്രമേ തഹജ്ജുദ് സുന്നത്താവൂ. പ്രസ്തുത ഉറക്കം ഇശാഇന്റെ സമയമായതിന് ശേഷം നിസ്കരിക്കുന്നതിന് മുമ്പോ ശേഷമോ ആവാം. 

                 

❓അസറിനു ശേഷമുള്ള ഉറക്കം ഭ്രാന്ത് ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട് , സ്വഹീഹായ ഹദീസ് അതിനു തെളിവായി ഉണ്ടോ ?


✅ അസ്വറിന് ശേഷമുള്ള ഉറക്കം കാരണം ബുദ്ധിക്ക് തകരാറ് സംഭവിക്കുമെന്ന് ഹദീസുണ്ടെങ്കിലും അത് സ്വഹീഹായ ഹദീസല്ല. എന്നാല്‍ ഈ സമയത്തുള്ള ഉറക്ക് ശാരീരികമായും ബുദ്ധിപരമായും പല അസുഖങ്ങള്‍ക്കും കാരണമാണെന്ന് പല പണ്ഡിതന്മാരും പറഞ്ഞതായി കാണാം. അസ്റിന് ശേഷം ഉറങ്ങല്‍ കറാഹതാണെന്നും അങ്ങനെ ഉറങ്ങുന്നവന്റെ ബുദ്ധിക്ക് തകരാറ് സംഭവിക്കുമോയെന്ന് പേടിക്കേണ്ടതുണ്ടെന്നും ഇമാം അഹ്മദ് ബ്നു ഹന്‍ബല്‍ (റ) പറഞ്ഞിട്ടുണ്ട്. അസ്റിന് ശേഷം ഉറങ്ങുന്നത് വസ്‍വാസിന് കാരണമായേക്കാമെന്ന് താബിഉകളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് മുസ്വന്നഫുബ്നിഅബീശൈബയില്‍ കാണാവുന്നതാണ്. ഭുരിഭാഗം പണ്ഡിതരും ഈ സമയത്തെ ഉറക്കം കറാഹതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu