Ad Code

ഒരൊറ്റ സ്വലാത്ത് വെള്ളിയാഴ്ച ചൊല്ലിയാല്‍ കിട്ടുന്ന 21 വമ്പന്‍ നേട്ടങ്ങള്‍!!

എല്ലാദിവസവും സ്വലാത്ത് പതിവാക്കൽ സുന്നത്താണ്.

എന്നാല്‍ പരിശുദ്ധമായ വെള്ളിയാഴ്ച രാവും പകലും മുത്ത് നബി(സ) യുടെ പേരിൽ സ്വലാത്ത് അധികരിപ്പിക്കല്‍ പ്രത്യേകം സുന്നത്തുള്ള പുണ്യ അമലാണ്. അധികരിപ്പിക്കുക എന്നതില്‍ ഏറ്റവും  കുറഞ്ഞത് 300 സ്വലാത്തെങ്കിലും ഉണ്ടായിരിക്കണം.

വെള്ളിയാഴ്ച ദിവസം പുണ്യ നബി (സ)യുടെ മേല്‍ സ്വലാത്ത് അധികരിപ്പിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങൾ ഏറെയാണ്.

മറ്റു ദിവസങ്ങളിൽ സ്വലാത്ത് ചൊല്ലുമ്പോള്‍ മലക്കുകൾ മുഖേനയാണ് ആ സ്വലാത്തുകളെ പുണ്യ നബി(സ)ക്ക് കണിക്കപ്പെടുന്നതെങ്കില്‍ വെള്ളിയാഴ്ചകളില്‍ ചൊല്ലുന്ന സ്വലാത്ത് അല്ലാഹു നേരിട്ടാണ്‌ മുത്ത് നബി(സ)ക്ക് കാണിച്ചു കൊടുക്കുന്നത്.

"أَسْتَغْفِرُ الله"(അസ്തഗ്ഫിറുല്ലാഹ്) എന്ന ദിക്റ് പറയുമ്പോൾ അല്ലാഹുവേ നീ എനിക്ക് പൊറുത്തു തരണമെന്ന് മനസ്സ് വേദനിച്ച് ആത്മാർത്ഥമായി ചൊല്ലണം. അല്ലാത്തപക്ഷം അത് ചൊല്ലുന്നതുപോലും പാപമാകുമെന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അശ്രദ്ധമായ ഒരു സ്വലാത്തിന് പോലും അല്ലാഹുവിൻറെ അടുക്കൽ വലിയ കൂലി ലഭിക്കുന്നതാണ്. ഹൃദയസാന്നിധ്യമുണ്ടെങ്കിലേ മറ്റു ദിക്റുകള്‍ക്ക് കൂലി ഉണ്ടാകൂ. എന്നാൽ സ്വലാത്തിന്റെ കാര്യം അങ്ങനെയല്ല. ഹൃദയസാന്നിധ്യമില്ലാതെ ചൊല്ലിയാല്‍ പോലും സ്വലാത്തിന്‌ പ്രതിഫലമുണ്ട്.

വെള്ളിയാഴ്ച ദിവസത്തെ ഒരു സ്വലാത്തിന് അല്ലാഹു തരുന്ന 21 നേട്ടങ്ങൾ നോക്കൂ.

1. ഒരു സ്വലാത്തിന് പത്തിരട്ടി കൂലി അല്ലാഹുവിൽ നിന്ന് ലഭിക്കുന്നതാണ്.

2. ഒരു സ്വലാത്തിന് പകരമായി 10 ഗുണങ്ങൾ നൽകപ്പെടുന്നു.

3. ഒരു സ്വലാത്തിലൂടെ 10 പാപങ്ങൾ പൊറുക്കപ്പെടും.

4. 10 ദറജ അല്ലാഹുവിന്റെ അടുക്കൽ ഉയര്‍ത്തപ്പെടും.

5. പരിശുദ്ധ നബി മുഹമ്മദ്(സ) യുടെ ശഫാഅത്ത് കിട്ടാൻ ഒരു ആത്മാർത്ഥ സ്വലാത്ത് കൊണ്ട് സാധ്യമാകും.

6. കേവലം ഒരു സ്വലാത്ത് ചൊല്ലിയാല്‍ തന്നെ അടുത്ത മൂന്ന് ദിവസത്തേക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകുന്നതാണ്(മൂന്ന് ദിവസത്തെ തെറ്റുകൾ പോലും എഴുതാൻ പാടില്ല എന്ന് മലക്കുകളോട് അല്ലാഹു പറയപ്പെടും എന്ന് കിതാബുകളിൽ കാണാം). 

7. സ്വലാത്ത് ചൊല്ലുന്നതിന്റെ അളവിനനുസരിച്ച് ടെൻഷനുകൾ മാറി കിട്ടുന്നതാണ്.

8. മലക്കുകളുടെ ദുആ ലഭിക്കാൻ കാരണമാകുന്നു.

9. അല്ലാഹുവിൻറെ കൽപനക്ക് വഴിപ്പെട്ടു എന്ന മഹത്വം ലഭിക്കുന്നു.

10. സ്വലാത്തിൻറെ ബർക്കത്ത് കൊണ്ട് ദുആക്ക് ഇജാബത്ത് ലഭിക്കുന്നു. ദുആയുടെ സ്വീകാര്യതയ്ക്ക് സ്വലാത്ത് നിർബന്ധമാണ്.

11. പിശുക്കന്മാരുടെ കൂട്ടത്തിൽ നിന്നും നമ്മുടെ പേര് നീക്കം ചെയ്യപ്പെടുന്നു. (ഏറ്റവും വലിയ പിശുക്കൻ നബിയുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാത്തവൻ ആകുന്നു) 

12. ജീവിതത്തിൽ ഒരുപാട് ബറക്കത്ത് ലഭിക്കാൻ സ്വലാത്ത് കാരണമാകുന്നു.

13. 'മീസാൻ' എന്ന നന്മതിന്മകൾ തൂക്കപ്പെടുന്ന തുലാസില്‍ നന്മക്ക് ഭാരം കൂട്ടുന്നു.

14. സിറാത്ത് പാലത്തിന് നല്ല പ്രകാശം ലഭിക്കും. (നരകത്തിനു മീതെയുള്ള സിറാത്ത് എന്ന നേർത്ത പാലം ഇരുട്ടിലായിരിക്കും. എന്നാല്‍ സ്വലാത്ത് പതിവാക്കുന്നവർക്ക് ആ പാലത്തിൽ വെളിച്ചം ലഭിക്കുന്നതാണ്)

15. സ്വലാത്ത് ചൊല്ലുന്നതിനനുസൃതമായി നമ്മൾ അല്ലാഹുവിനോട് കൂടുതൽ അടുക്കുന്നു.

16. സ്വലാത്തിന്റെ എണ്ണം അനുസരിച്ച് പുണ്യ നബി(സ)യോട് കൂടുതൽ അടുപ്പം ലഭിക്കും.

17. ഹൃദയം പ്രകാശിക്കും.

18. കടങ്ങൾ മാറിക്കിട്ടാൻ സ്വലാത്ത് കാരണമാകുന്നു.

19. സ്വലാത്ത് പതിവാക്കുന്നവർക്ക് പരിശുദ്ധ നബി(സ) യുടെ മുഹബ്ബത്ത് ലഭിക്കും.

20. നമുക്ക് വേണ്ടപ്പെട്ടവരുടെ സ്നേഹം ലഭിക്കാൻ സ്വലാത്തിലൂടെ സാധിക്കും.

21. സ്വലാത്ത് പതിവാക്കുന്നതിനനുസരിച്ച് ശത്രുക്കളിൽ നിന്ന് കാവൽ ലഭിക്കുന്നതാണ്.

വെള്ളിയാഴ്ച ദിവസങ്ങളിൽ സ്വലാത്ത് അധികരിപ്പിക്കുകയും, സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് മഹ്ശറിൽ പുണ്യ നബി(സ)യോട് ചേർന്ന് നിന്ന് വിജയം വരിക്കാന്‍ നമുക്ക് ഭാഗ്യം ലഭിക്കട്ടെ, ആമീൻ

Anvare Fajr : 683


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

5 അഭിപ്രായങ്ങള്‍

  1. Usthathey thuva cheyyaney manassenn samathanamella tenshanan mon hiflel padikkunnu hafelakan thuvacheyyaney. Barthav nokkunnilla. Keys. Kodithitund. Onnum aayilla. 2.kuttikalund.nallamakkalavan thuvacheyyaney. Keys. 30 an enikkanukulam avan thuva cheyyaney. Oru. Hatham. Othana. Tenshankaranam onninum kayyunnilla. Allam. Shariyaan thuvacheyyaney

    മറുപടിഇല്ലാതാക്കൂ
  2. ഇല്മിന്റെ മജിലിസ് ഖിയമത് നൽവരെ നിലനിൽക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. ഈമാനോട് കൂടി എല്ലാവരുടെയും പൊരുത്തതോടു കൂടി മരിക്കാൻ ദുആ ചെയ്യണേ.. ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടുകഴിഞ്ഞാൽ മനസിന്‌ വല്ലാത്തൊരു സമാദാനമാണ്.. അൽഹംദുലില്ലാഹ്... ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ കാവലും രക്ഷയും ഉണ്ടാവട്ടെ..... ആമീൻ

    മറുപടിഇല്ലാതാക്കൂ
Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu