മുസ്ലിമീങ്ങളായ നമ്മുടെ ഇരുലോക വിജയത്തിന് അല്ലാഹുവിന്റെ സഹായം അത്യന്താപേക്ഷിതമാണ്. അല്ലാഹുവിന്റെ ഇടപെടൽ നമ്മുടെ എല്ലാ കാര്യത്തിലും ഉണ്ടാകാൻ സഹായിക്കുന പ്രത്യേകം ചില ദിക്റുകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട പുണ്യ നബി(സ)പറഞ്ഞു തന്ന ദിക്റാണ്
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ ഹസ്ബുനല്ലാഹു വ നിഅ്‌മൽ വക്കീൽ(ഞങ്ങൾക്ക് അല്ലാഹു മതി).
അല്ലെങ്കിൽ
حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ ഹസ്ബിയല്ലാഹു വ നിഅ്‌മൽ വക്കീൽ(എനിക്ക് അല്ലാഹു മതി).
ഒരു വിശ്വാസിയുടെ ജീവിതത്തിൽ അടിസ്ഥാനപരമായി ഉണ്ടാവേണ്ട ദിക്റാണിത്. ഈ ലോകത്ത് കടന്നുവരുന്ന ഏത് ഭയപ്പാടുകളെയും മാറ്റിത്തരാൻ കഴിവുള്ള ദിക്റും കൂടിയാണിത്.
450 തവണ حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ (ഹസ്ബുനല്ലാഹു വ നിഅ്‌മൽ വക്കീൽ) ഏത് പ്രയാസത്തിലാണോ നിയ്യത്താക്കി ചൊല്ലുന്നത് ആ പ്രയാസം മാറി കിട്ടുന്നതാണ്. എല്ലാ വിഷമതകളെയും അല്ലാഹു മാറ്റി തരുന്നതാണ്.
പുണ്യ നബി(സ) തങ്ങൾ ഏതെങ്കിലും പ്രയാസത്തിൽ അകപ്പെട്ടാൽ حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ(ഹസ്ബിയല്ലാഹു നിഅ്‌മൽ വക്കീൽ) എന്ന് പറഞ്ഞിരുന്നതായി ഹദീസുകളിൽ കാണാം.
ഹസ്ബുനത്തിന് പ്രത്യേകമായ 10 ശൈലി ഉള്ളതായി ഇമാം തുർമുദി തങ്ങൾ ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പത്തിൽ അഞ്ച് കാര്യങ്ങൾ ഈ ലോകത്തെയും ബാക്കി അഞ്ച് കാര്യങ്ങൾ പരലോകത്തെയും നേട്ടങ്ങളുമായി ബന്ധപ്പെട്ടതാണ്.
1. حَسْبِيَ اللَّهُ لِدِينِي (ഹസ്ബിയല്ലാഹു ലിദീനി) എന്റെ ദീനിന്റെ കാര്യത്തിൽ അല്ലാഹുവേ എനിക്ക് നീ മതിയായവൻ ആണ്.
2. حَسْبِيَ اللَّهُ لِمَنْ بَغَى عَلَيَّ (ഹസ്ബിയല്ലാഹു ലിമൻബഗ അലയ്യ) എന്റെ കാര്യത്തിൽ ആരെല്ലാം ആക്രമണം കാണിച്ചാലും ആക്രമികളോട് നീ മതിയായവനാണ്.
3. حَسْبِيَ اللَّهُ لِمَا أَهَمَّنِي (ഹസ്ബിയല്ലാഹു ലിമാ അഹമ്മനി) ഈ ലോകത്ത് വരുന്ന പ്രയാസങ്ങൾ - മനോ വിഷമങ്ങൾക്ക് പകരം നീ എനിക്ക് മതിയായവനാണ് റബ്ബേ.
4. حَسْبِيَ اللَّهُ لِمَنْ حَسَدَنِي (ഹസ്ബിയല്ലാഹു ലിമൻ ഹസദനി) എന്നിൽ ആസൂയ ആര് വച്ചാലും അല്ലാഹുവേ നീ എനിക്ക് മതിയായവൻ ആണ്.
5. حَسْبِيَ اللَّهُ لِمَنْ كَادَنِي بِسُوءٍ (ഹസ്ബിയല്ലാഹു ലിമൻ കാദനി ബിസൂഇൻ) അല്ലാഹുവേ ആരുടെ ചതിയായാലും നീ എനിക്ക് മതിയായവനാണ്.
6. حَسْبِيَ اللَّهُ عِنْدَ الْمَوْتِ (ഹസ്ബിയല്ലാഹു ഇൻദൽ മൗതി) മരണസമയത്ത് അല്ലാഹുവേ നീ മതി എനിക്ക്.
7. حَسْبِيَ اللَّهُ عِنْدَ الْمَسْأَلَةِ فِي الْقَبَرِ (ഹസ്ബിയല്ലാഹു ഇൻദൽ മസ്അലതി ഫിൽ ഖബരി) ഖബറിൽ മലക്കുകളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ അല്ലാഹുവേ നീ എനിക്ക് മതിയായവൻ ആണ്.
8. حَسْبِيَ اللَّهُ عِنْدَ الْمِيزَانِ (ഹസ്ബിയല്ലാഹു ഇൻദൽ മീസാനി) നന്മതിന്മകൾ അളക്കുന്നതിൽ നീ എനിക്ക് തൃപ്തനാണ് റബ്ബേ.
9. حَسْبِيَ اللَّهُ عِنْدَ الصِّرَاطِ (ഹസ്ബിയല്ലാഹു ഇൻദ സ്വിറാത്തി) സ്വിറാത്ത് പാലത്തിൽ നീ എനിക്ക് മതിയായവനാണ് റബ്ബേ.
10. حَسْبِيَ اللَّهُ لَا إِلٰهَ إِلَّا هُوَ عَلَيهِ تَوَكَّلْتُ وَإِلَيْهِ أُنِيبْ (ഹസ്ബിയല്ലാഹു ലാഇലാഹ ഇല്ലാഹുവ അലൈഹി തവക്കൽതു വഇലൈഹി ഉനീബ്) അല്ലാഹുവേ നീ എനിക്ക് മതിയായവനാണ്. നീയല്ലാതെ മറ്റൊരു ഇലാഹില്ല. അല്ലാഹുവേ ഞാൻ നിന്നിൽ ഏൽപ്പിക്കുകയാണ്, ഞാൻ നിന്നിലേക്ക് മടങ്ങുന്നു.
ഇരുലോക വിജയം ഉറപ്പ് നല്‍കുന്ന ഈ 10 കലിമത്തുകള്‍ എല്ലാ ദിവസവും സുബ്ഹി നിസ്കാര ശേഷം ഒരുവട്ടം പതിവാക്കുക. മഗ്‌രിബിന് ശേഷം ചൊല്ലലും ശ്രേഷ്ഠമാണ്.
ഈ 10 കലിമത്ത് പതിവാക്കിയാലുള്ള ചില നേട്ടങ്ങള്‍:-
- മരണ സമയത്ത് അല്ലാഹുവിന്റെ സഹായം ഉണ്ടാകും.
- ഖബറിൽ മലക്കുകളുടെ ചോദ്യങ്ങൾക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകും.
- മീസാൻ എന്ന നന്‍മ തിന്‍മകള്‍ തൂക്കപ്പെടുന്ന തുലാസിൽ നന്മയുടെ ഭാരം കൂട്ടാൻ ഈ ദിക്റ് കാരണമാകും.
- സിറാത്ത് പാലത്തിൽ അല്ലാഹുവിന്റെ സഹായം ഉണ്ടാകും
- ഇരുലോകത്തും അല്ലാഹുവിന്റെ സഹായം ഉറപ്പാണ്.
അല്ലാഹു നമ്മെയെല്ലാവരേയും ഇരുലോക വിജയികളില്‍ ഉള്‍പ്പെടുത്തി അനിഗ്രഹിക്കട്ടെ, ആമീന്‍
Anvare Fajr: 748
0 അഭിപ്രായങ്ങള്‍