പരിശുദ്ധ ഖുർആനിൽ ഈമാനുള്ളവരുടെ അടയാളം പറഞ്ഞ കൂട്ടത്തിൽ അത്താഴസമയം എഴുന്നേൽക്കുകയും, ഇസ്തിഗ്ഫാർ ചെയ്യുകയും, പ്രത്യേകം തഹജ്ജുദ് നിസ്കാരം നിർവഹിക്കുകയും ചെയ്യുന്നവർ ഈമാനിന്റെ ഉറവിടങ്ങളാണെന്ന് വിവരിക്കുന്നുണ്ട്.
രാത്രി നിസ്കാരത്തെ നിങ്ങൾ മുറുകെ പിടിക്കുക കാരണം അത് നിങ്ങളുടെ പൂർവികരുടെ പതിവാണ് എന്ന് മുഹമ്മദ് മുസ്തഫ നബി(സ) പറഞ്ഞതായി ഹദീസുകളിൽ കാണാം.
തഹജ്ജുദ് നിസ്കാരത്തിന്റെ മഹത്വങ്ങൾ:
1. അത്താഴസമയത്തുള്ള നിസ്കാരം അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
2. പതിവാക്കുന്നവർക്ക് മാറാരോഗങ്ങളിൽ നിന്നും അല്ലാഹുവിന്റെ കാവൽ ലഭിക്കും.
3. തെറ്റുകളിൽ നിന്ന് അവരെ അകറ്റി നിർത്തും എന്ന് നബി (സ) പറഞ്ഞതായി ഹദീസുകളിൽ കാണാം.
(അത്താഴസമയത്ത് ഒരു സുബ്ഹാനല്ലാഹ്(سُبْحَانَ ٱللَّٰهِ) പറയുന്നതിന് 70 സുബ്ഹാനല്ലാഹ്(سُبْحَانَ ٱللَّٰهِ) പറഞ്ഞതിന്റെ കൂലി ലഭിക്കും)
4. അത്താഴ സമയത്തു എഴുന്നേൽക്കുകയും രണ്ട് റക്അത്ത് നിസ്കാരം നിർവഹിക്കുകയും ചെയ്യുന്നത് ദുനിയാവും അതിലുള്ള സർവ്വമാന സമ്പാദ്യവും ലഭിക്കുന്നതിലും ഖൈറാണ്.
നിങ്ങൾക്ക് പ്രയാസം ആകുമെന്ന് ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ തഹജ്ജുദ് നിസ്കാരം ഫർളാക്കുമായിരുന്നു എന്ന് മുത്ത് നബി മുഹമ്മദ് (സ) പറഞ്ഞിട്ടുണ്ട്.
5. ഒരു വിശ്വാസിക്ക് അവന്റെ ജീവിതം രക്ഷപ്പെടാനും അല്ലാഹുവിന്റെ റഹ്മത്ത് ലഭിക്കാനും കാരണമാകുന്നു.
(അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നത് 4 മേഖലകളിലാണ്:- ജീവിച്ചിരിക്കുമ്പോൾ, മരണസമയത്ത്, ഖബർ ജീവിതത്തിൽ, പുനർജീവന സമയത്ത്)
രാത്രി മുഴുവൻ സമയവും ഉറങ്ങിത്തീർക്കാതെ രാത്രിയുടെ അവസാന സമയത്ത് എഴുന്നേറ്റ് കുറഞ്ഞത് രണ്ട് റക്അത്ത് നിസ്കാരം പതിവാക്കിയാൽ അല്ലാഹുവിൻറെ കാരുണ്യം ലഭിക്കുന്നതാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
6. വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു വിഭാഗം തഹജ്ജുദ് നിസ്കാരം പതിവാക്കിയവരാണ്. ഇത്തരക്കാരെ സ്വർണ്ണ കുതിരയുടെ മുകളിൽ ഇരുത്തിയാണ് അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നത്.
7. ഭാര്യയും ഭർത്താവും പരസ്പരം നിസ്കരിക്കാൻ വിളിച്ചുണർത്തുകയും നിസ്കരിക്കുകയും ചെയ്യുന്ന കുടുംബത്തിൽ അല്ലാഹുവിന്റെ പ്രത്യേക റഹ്മത്ത് ഉണ്ടാകുന്നതാണ്.
ഭൂമിയിൽ നിന്നും നോക്കുമ്പോൾ ആകാശത്തെ നക്ഷത്രങ്ങൾ എങ്ങനെ തെളിഞ്ഞു നിൽക്കുന്നുവോ അതുപോലെയാണ് വാന ലോകത്തുനിന്നും മലക്കുകൾ തഹജ്ജുദ് നിസ്കരിക്കുന്ന വീടുകളെ പ്രകാശിക്കുന്നതായി കാണപ്പെടുന്നത് എന്ന് ഹദീസുകളിൽ കാണാം.
ഇശാ നിസ്കാരം കഴിഞ്ഞു ഉറങ്ങുകയും സുബഹിക്ക് മുമ്പായി എഴുന്നേൽക്കുകയും ചെയ്യുന്ന വിശ്വാസിക്ക് മാത്രമാണ് തഹജ്ജുദ് നിസ്കാരം സാധ്യമാവുകയുള്ളൂ.
രാത്രിയെ രണ്ട് ഭാഗമാക്കിയാൽ അവസാന ഭാഗത്ത് നിസ്കരിക്കലാണ് ഉത്തമം. അതായത് സുബ്ഹിക്ക് ഒന്നോ രണ്ടോ മണിക്കൂർ മുമ്പുള്ള സമയമാണ് ഏറ്റവും നല്ലത്.
എത്ര റക്അത്ത് വേണമെങ്കിലും നിസ്കരിക്കാം. കുറഞ്ഞത് രണ്ട് റക്അത്താണ്. എത്ര റക്‌അത്താണോ കഴിയുന്നത് അത് പതിവാക്കുക. മറ്റു നിസ്കാരങ്ങൾ പോലെ തന്നെയാണ് തഹജ്ജുദ് നിസ്കാരവും.
തഹജ്ജുദ് നിസ്കാരത്തിന്റെ നിയ്യത്ത് Tahajjud Niyyah:
أُصَلِّي سُنَّةَ التَهَجُّد رَكعَتَينِ لِلَّهِ تَعَالَى (ഉസല്ലി സുന്നത്ത തഹജ്ജുദി റക്‌അത്തൈനി ലില്ലാഹി തആല)
അള്ളാഹു തആലാക്ക് വേണ്ടി തഹജ്ജുദിന്റെ സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് ഖിബ്‌ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്കരിക്കുന്നു.
ശേഷം സാധാരണ മറ്റു നിസ്കാരങ്ങളെ പോലെ തന്നെ വജ്ഹ്ത്തു, ഫാത്തിഹ, സൂറത്ത് ഇവ ഓതുക.
യാസീൻ പോലുള്ള വലിയ സൂറത്തുകൾ ഓതി നിസ്കാരത്തിൽ ദീർഘിപ്പിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകം സൂറത്തുകൾ സുന്നത്തില്ല. ഇഷ്ടമുള്ള സൂറത്തുകൾ ഓതാവുന്നതാണ്.
സാധാരണ നിസ്കാരങ്ങൾ പോലെ നിസ്കരിച്ച് സലാം വീട്ടുക.
തഹജ്ജുദ് നിസ്കാരം പതിവാക്കുന്നവർക്ക് ളുഹറിനു മുമ്പായി ഉറങ്ങൽ സുന്നത്താണ് അത് നൗമുല്‍ കൈലൂല (വിശ്രമ ഉറക്കം) എന്നറിയപ്പെടുന്നു.
ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകാൻ പകലിലെ ഈ വിശ്രമ ഉറക്കത്തിന് സാധ്യമാകുന്നു. ഇത് മറ്റു നിസ്കാരങ്ങൾക്കും മാനസികമായ ഉന്മേഷത്തിനും രാത്രി ക്ഷീണം ഇല്ലാതെ തഹജ്ജുദ് നിസ്കരിക്കാനും എളുപ്പവും ഉണ്ടാക്കുന്നു.
ഇമാം ഗസ്സാലി(റ) പറയുന്നു: റമദാനിൽ നോമ്പ് എടുക്കാൻ അത്താഴം കഴിക്കുന്ന സ്ഥാനമാണ് ഈ വിശ്രമം ഉറക്കത്തിന്.
അല്ലാഹു സുബഹിക്ക് ശേഷം ഉള്ള ഉറക്കത്തെ വെറുക്കുന്നു. മുഴുവൻ ബറക്കത്തും നഷ്ടപ്പെടുത്തുന്നതാണ് സുബഹിക്ക് ശേഷം ഉള്ള ഉറക്കം.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടുള്ള ഉറക്കവും ആരോഗ്യത്തിനും ബുദ്ധിക്കും നല്ലതല്ല.
രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇടത് കൈകൊണ്ട് നെഞ്ച് തടവി ഏതെങ്കിലും സമയം നീയ്യത്താക്കി സൂറത്തുൽ കഹ്ഫിന്റെ അവസാന ആയത്ത്(110) ഓതുക.
قُلْ إِنَّمَآ أَنَا۠ بَشَرٌۭ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًۭا صَـٰلِحًۭا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا 110
എന്നെ ഈ സമയത്ത്(നാലുമണിക്ക് നിസ്കാരത്തിനായി/ മൂന്നുമണിക്ക് പഠിത്തത്തിനായി) എണീപ്പിക്കണേ അല്ലാഹ് എന്നുള്ള രീതിയില്‍ നിയ്യത്ത് വയ്ക്കുക
മറ്റു നിസ്കാരങ്ങൾ പോലെ തഹജ്ജുദ് നിസ്കാരം പതിവാക്കാൻ ശ്രമിക്കുക.
തഹജ്ജുദ് നിസ്കാരം ആത്മാർത്ഥതയോടെ നിർവ്വഹിച്ച് ഇഹലോകത്തും പരലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾ പ്പെടാൻ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, അമീൻ
Anvare Fajr: 224
6 അഭിപ്രായങ്ങള്‍
അൽഹംദുലില്ലാഹ് 💙ആമീൻ 💙യാറബ്ബൽ ആലമീൻ 💙
മറുപടിഇല്ലാതാക്കൂAlhamdulillah allahuve thahujjd niskarm ennum nilanirthan thaufeeq nalganame aameen. Dua vasiyathode
മറുപടിഇല്ലാതാക്കൂAllhamdhulillah yarabbilaalameen
മറുപടിഇല്ലാതാക്കൂAllah thahajjudinte neram krithyamayi ennum eneekkan thoufeeq nalkane dua vasiyyathode
മറുപടിഇല്ലാതാക്കൂഅൽഹംദുലില്ലാഹ്
മറുപടിഇല്ലാതാക്കൂഅൽഹംദുലില്ലാഹ്
മറുപടിഇല്ലാതാക്കൂ