Ad Code

ബലി പെരുന്നാൾ ദിവസം ഓർമയിൽ ഉണ്ടായിരിക്കേണ്ട ചില പ്രാർത്ഥനകൾ Eid day dua dikr

Eid day dua dikr

ജീവിതത്തിലെ ഓരോ നിമിഷവും നമ്മെ പടച്ച റബ്ബിനെ സ്മരിച്ചു കൊണ്ടാവണം..


🍂 പുതുവസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُـمَّ لَـكَ الحَـمْـدُ أنْـتَ كَسَـوْتَنيهِ، أََسْأََلُـكَ مِـنْ خَـيرِهِ وَخَـيْرِ مَا صُنِعَ لَـه، وَأَعوذُ بِكَ مِـنْ شَـرِّهِ وَشَـرِّ مـا صُنِعَ لَـهُ

അല്ലാഹുവേ..! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍ നിന്നുള്ള നന്മയും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. ഇതില്‍ നിന്നുള്ള തിന്മയില്‍ നിന്നും ഇത് നിര്‍മ്മിക്കപ്പെട്ട (ഉപയോഗിക്കപ്പെടുന്ന)തില്‍ നിന്നുള്ള തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.


🍂 വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

الحمدُ للهِ الّذي كَساني هذا (الثّوب) وَرَزَقَنيه مِنْ غَـيـْرِ حَولٍ مِنّي وَلا قـوّة

 എന്‍റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക്  ഈ വസ്ത്രം നല്‍കുകയും എന്നെ ഇത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. 


🍂 വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രാര്‍ത്ഥന

بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ لاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ

അല്ലാഹുവിന്‍റെ നാമത്തില്‍, ഞാന്‍ (എല്ലാ രക്ഷയും തേടി) അല്ലാഹുവില്‍ വിശ്വസിച്ചു ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല. 


🍂 ഖബര്‍ സിയാറത്ത് (ഖബര്‍ സന്ദര്‍ശനത്തിലെ) പ്രാര്‍ത്ഥന

السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ ، وَإِنَّا إِنْ شَاءَ اللهُ بِكُمْ لَاحِقُونَ ، نَسْأَلُ اللهَ لَنَا وَلَكُمُ الْعَافِيَةَ

ഈ (ഖബര്‍) പാര്‍പ്പിടത്തിലെ മുസ്‌ലിംകളെ, മുഅ്മിനുകളെ, നിങ്ങള്‍ക്ക്‌ സലാം (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. (അല്ലാഹു ഞങ്ങളിലെ മുന്‍ഗാമികളിലും പിന്‍ഗാമികളിലും കരുണ ചൊരിയട്ടെ). ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.. 


📝 മ‌റ്റൊ‌രു പ്രാർ‌ത്ഥ‌ന:

السَّلَامُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ ، وَيَرْحَمُ اللهُ الْمُسْتَقْدِمِينَ مِنَّا وَالْمُسْتَغْفِرِينَ، وَإِنَّا إِنْ شَاءَ اللهُ بِكُمْ لَلَاحِقُونَ، أَسْأَلُ اللهَ لَنَا وَلَكُمُ الْعَافِيَةَ

ഈ (ഖബ്‌ർ) പാർ‌പ്പി‌ട‌ത്തി‌ലെ മുസ്‌ലിം‌കളു‌ടെ മേ‌ലും മു‌അ്‌മി‌നു‌ക‌ളു‌ടെ മേ‌ലും അ‌ല്ലാ‌ഹു‌വി‌ന്റെ ര‌ക്ഷ‌യും സ‌മാ‌ധാ‌ന‌വും‌ ഉ‌ണ്ടാ‌ക‌ട്ടെ; അ‌ല്ലാ‌ഹു ഞ‌ങ്ങ‌ളി‌ലെ മുൻ‌ഗാ‌മി‌ക‌ളി‌ലും പിൻ‌ഗാ‌മി‌ക‌ളി‌ലും ക‌രു‌ണ ചൊ‌രി‌യ‌ട്ടെ. അ‌ല്ലാ‌ഹു ക‌ണ‌ക്കാ‌ക്കു‌മ്പോൾ ഞ‌ങ്ങ‌ളും നി‌ങ്ങ‌ളോ‌ടൊ‌പ്പം വ‌ന്നു‌ചേ‌രു‌ന്ന‌താ‌ണ്‌. ഞ‌ങ്ങൾ‌ക്കും നി‌ങ്ങൾ‌ക്കും (മാ‌പ്പും) സൗ‌ഖ്യ‌വും നൽ‌കാൻ ഞാൻ അ‌ല്ലാ‌ഹു‌വോ‌ട്‌ പ്രാർ‌ത്ഥി‌ക്കു‌ന്നു


🍂 അറവ് (ബലി) നടത്തുമ്പോഴുള്ള ദിക്‌ർ

بِسْمِ اللهِ واللهُ أَكْبَرُ. اللَّهُمَّ مِنْكَ ولَكَ

അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (അല്ലാഹുവേ! ഇത് നിന്നില്‍ നിന്നും, ഇത് നിനക്കുള്ളതുമാണ് )

بِسْمِ اللهِ اللَّهُمَّ تَقَبَّلْ مِنَّا

അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവേ! ഇത് ഞങ്ങളിൽ നിന്നും സ്വീകരിക്കേണമേ. 


🍂 വീട്ടില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

بِسْمِ اللهِ

അല്ലാഹുവിന്‍റെ നാമം (ചൊല്ലി)ക്കൊണ്ട് (ഞങ്ങള്‍ പ്രവേശിക്കുന്നു)


📝 ശേഷം വീട്ടുകാര്‍ക്ക് സലാം പറയുക

السَّلاَمُ عَلَيْكُمْ (وَرَحْمَةُ اللهِ وَبَرَكَاتُهُ)

അല്ലാഹു നിങ്ങളുടെ മേൽ സമാധാനവും കാരുണ്യവും അനുഗ്രഹവും ചൊരിയട്ടെ.


🍂 വസ്ത്രം അഴിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

بِسْمِ الله

(അല്ലാഹുവിന്‍റെ നാമത്തില്‍) എന്ന് പറയുക. ശേഷം വസ്ത്രം അഴിക്കുക..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu