Ad Code

വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്വലാത്തുൽ ഫാത്തിമിയ്യ ചൊല്ലിയാല്‍ നേട്ടങ്ങള്‍ ഏറെ..! ഫാത്തിമ ബീവി(റ)യുടെ സ്വലാത്ത് Swalathul Fathimiyya صلاة الفاطمية

പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തില്‍ ഒരു വിശ്വാസിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അമലാണ് സ്വലാത്ത്. 

അതുപോലെ വെള്ളിയാഴ്ച പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പറഞ്ഞ സൂറത്താണ് സൂറത്തുൽ കഹ്ഫ്. ഈ 2 അമലുകള്‍ ഓരോ ജുമുഅ ദിവസം വരുമ്പോഴും വിശ്വാസികള്‍ ഓര്‍ക്കേണ്ടതാണ്.

ധാരാളം സ്വലാത്തുകൾ ചൊല്ലുന്നവരാണ് നമ്മൾ. ചെറുതും വലുതുമായ സ്വലാത്തുകൾ നമുക്കറിയാം. ഓരോ സ്വലാത്തിനും ഓരോ ഗുണവും ശ്രേഷ്ഠതയും ഉണ്ട്. സ്വലാത്തുകളിൽ ഏറ്റവും ചെറിയ സ്വലാത്ത് എന്ന് വിശേഷിപ്പിക്കാവുന്ന എന്നാൽ പുണ്യമേറിയ സ്വലാത്താണ് സ്വലാത്തുൽ ഫാത്തിമിയ്യ (صلاة الفاطمية). പുണ്യ നബി മുഹമ്മദ് മുസ്തഫ(സ)യുടെ മകൾ മഹതിയായ ഫാത്തിമ(റ) ചൊല്ലിയിരുന്നതാണ്. 

اَللَّهُمَّ صَلِّ عَلىَ النُّورِ وَأَهْلِهِ (അള്ളാഹുമ്മ സ്വല്ലി അല ന്നൂരി വ അഹ് ലിഹി)

അര്‍ത്ഥം: അല്ലാഹുവേ നൂര്‍ ആയ നബി(സ)ക്കും അവിടുത്തെ അഹ്‌ലുകാര്‍ക്കും നീ ഗുണം ചെയ്യേണമേ. 

വളരെ എളുപ്പം ചൊല്ലാവുന്ന ഈ സ്വലാത്ത് എല്ലാ ഫർള് നിസ്കാര ശേഷവും പതിവാക്കുക. 

സ്വലാത്തുൽ ഫാത്തിമിയ്യയുടെ ഏതാനും മഹത്വങ്ങൾ:-

1. ഫാത്തിമ(റ) ചൊല്ലിയ സ്വലാത്ത്. 

2. ഫാത്തിമ ബീവി(റ)യെ സ്വപ്നത്തിൽ കാണാൻ ഈ സ്വലാത്ത് പതിവാക്കുക. 

3. ഏത് ആഗ്രഹം നേടിയെടുക്കാൻ സാധിക്കും. 

4. രോഗങ്ങൾ, കുടുങ്ങിക്കിടക്കുന്ന പ്രയാസങ്ങള്‍ ഇവയില്‍ നിന്നെല്ലാം രക്ഷനേടാൻ സാധിക്കും. 

5. പുണ്യ നബി(സ)യുടെ 'നൂറ്' എന്ന ഖുർആൻ പരിചയപ്പെടുത്തിയ പേരിലുള്ള പറയുന്ന സ്വലാത്താണിത്. 

6. സ്വലാത്തുൽ ഫാത്തിമിയ്യ ഒരുലക്ഷം ചൊല്ലിയാല്‍ അത് കൊണ്ട് നേടിയെടുക്കാൻ സാധിക്കാത്ത കാര്യങ്ങൾ ഇല്ല. 

നമ്മുടെ ജീവിതത്തിലും ഖബറിലും ആരോഗ്യത്തിലും പ്രകാശം ലഭിക്കാൻ സ്വലാത്ത് പതിവാക്കുക. ഈ സ്വലാത്ത് കൊണ്ട് ഫാത്തിമ ബീവി(റ)യെ സ്വപ്നം കാണാൻ തൗഫീഖ് ലഭിക്കട്ടെ. ആമീൻ

Anvare Fajr: 747


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

Emoji
(y)
:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
:-#
=p~
x-)
(k)

Close Menu