Ad Code

ഭാര്യ നിസ്കരിച്ചില്ലെങ്കിൽ അടിക്കാമോ? bharya niskarichillenkil adikkamo?

ഭർത്താവ് നിസ്കരിച്ചില്ലെങ്കിൽ ഭാര്യക്ക് ഒരു നിലക്കും അടിക്കൽ അനുവദനീയമല്ല. മറിച്ച് ഉപദേശിക്കാം. എന്നാൽ ഭാര്യ നിസ്കരിച്ചില്ലെങ്കിൽ ഭർത്താവിന് അടിക്കാമോ? അടിക്കാമെങ്കിൽ തന്നെ എങ്ങനെ അടിക്കണം?


ഇമാം ഇബ്നുഹജർ ഹൈതമി(റ) എഴുതുന്നു: ഭാര്യ നിസ്കരിച്ചില്ലെങ്കിൽ അവളെ അടിക്കൽ നിർബന്ധം അവളുടെ മാതാപിതാക്കൾക്കാണ്. അവർ രണ്ടുപേരും ഇല്ലെങ്കിലോ വീഴ്ച വരുത്തുകയോ ചെയ്താൽ അടിച്ചത് കൊണ്ട് അവൾ പിണങ്ങുമോ എന്ന് ഭയമില്ലെങ്കിൽ നിസ്കരിക്കാത്ത പക്ഷം ഭർത്താവിന് അവളെ അടിക്കൽ നിർബന്ധമാണ് (തുഹ്ഫ: 1/452).


അല്ലാമാ ശർവാനി(റ) എഴുതുന്നു: ഭാര്യയോട് നിസ്കരിക്കാൻ കൽപ്പിക്കലും നിസ്കരിച്ചില്ലെങ്കിൽ അവളെ അടിക്കലും ഭർത്താവിന് നിർബന്ധമാണ്. ഇതുതന്നെ പിണക്കമോ അതിന്റെ ലക്ഷണങ്ങളോ അവളിലില്ലെന്ന് അറിയുമെങ്കിലാണ് (ശർവാനി: 1/451).


മുറിയാവാത്ത വിധമേ അടിക്കാവൂ. ആവശ്യമനുസരിച്ച് എണ്ണം കൂട്ടാം. എന്നാൽ ആധുനിക ഭർത്താക്കന്മാർ ഇത്തരം കടമകളൊന്നും ഓർക്കാതെ വിവാഹവും വിവാഹാനന്തരം ജീവിതവും എന്താണെന്നറിയാതെ ഭൗതിക പ്രസരിപ്പിൽ എല്ലാം മറക്കുകയാണ്. ചിന്തിക്കുക. ഐഹിക ജീവിതം നശ്വരമാണ്. ഭൂമിയും ഭാര്യയും കൃഷി സ്ഥലങ്ങളാണ്. മതത്തിന്റെ നിയമങ്ങളനുസരിച്ചായിരിക്കണം നാം ഓരോരുത്തരും ജീവിക്കേണ്ടത്. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും റബ്ബിന്റെ അടുക്കൽ ചോദ്യം ചെയ്യപ്പെടും. ഭൗതികതയുടെ പിന്നാലെ ചിരിച്ചും കളിച്ചും സമയം നഷ്ടപ്പെടുത്താതെ അല്ലാഹുവിന്റെ പൊരുത്തത്തിൽ ജീവിക്കാൻ തയ്യാറാവുക. അതിനായി അദ്ധ്വാനിക്കാൻ മനസ്സിനേയും ശരീരത്തെയും തയ്യാറാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu