Ad Code

മുഹറം പത്തിലെ ഭക്ഷണ വിശാലത Muharram 10 bhashana vishalatha

 മുഹറം പത്തിലെ ഭക്ഷണ വിശാലത 


 ചോദ്യം 

ആശൂറാഅ് (മുഹറം പത്ത് ) ദിനത്തിൽ ഭക്ഷണം വിശാലമാക്കൽ സുന്നത്തുണ്ടോ ?


 ഉത്തരം : ആശൂറാഅ് ദിനത്തിൽ ഭാര്യ മക്കൾ പോലോത്തവർക്ക് ഭക്ഷണവും മറ്റും വിശാലമാക്കലും സുഭിക്ഷമായ ഭക്ഷണം നൽകലും സുന്നത്താണ്. ആ വർഷം മുഴുവനും അല്ലാഹു അവന്റെ മേൽ വിശാലത ചെയ്യാൻ അത് കാരണമാകും.

 ( ശർവാനി 3 / 455 )


 മുഹറം പത്തിന്റെ അന്ന് ഭക്ഷണം വിശാലമാക്കാനുള്ള ഹദീസ് നബി തങ്ങളെ തൊട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


 من وسع علي عياله في يوم عاشوراء وسع الله عليه في سنته كلها.. 


 ആ ഹദീസ് ഹസനായ (പ്രമാണയോഗ്യമായ ) ഹദീസാണെന്ന് ഇമാം കുർദി (റ) തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് ( കുർദി . 2/131)


ഹദീസ് റിപ്പോർട്ട് ചെയ്ത ഒന്നിലധികം റാവികൾ പരിശോധിച്ച് നോക്കി അവരുടെ അനുഭവത്തിൽ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.( ശർവാനി, 3/455, )



 ويسن التوسعة علي العيال في يوم عاشوراء ليوسع الله عليه السنة كلها.كما في الحديث الحسن وقد ذكر غير واحد من رواة الحديث أنه جربه فوجده كذلك. 

(حاشية الشرواني،) 



 സാധാരണ ഗതിയിൽ ഭക്ഷണത്തിൽ മിതത്വം പാലിക്കുകയാണ് വേണ്ടത്. എന്നാൽ അതിഥി സൽക്കാരത്തിലും സവിശേഷ ദിനങ്ങളിലും (ആശുറാഅ് ദിവസം പോലെ ) ഭക്ഷണത്തിൽ സുഭിക്ഷത നൽകൽ സുന്നത്താണ് (തർശീഹ് :പേജ്: 327) 

 ولا يتبسط في الأطعمة إلا لضيافة او توسعة عيال في الأيام الشريفة فيندب 

(ترشيح ٣٢٧ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu