Ad Code

മുഹർറം അന്ധവിശ്വാസങ്ങള്‍ എല്ലാ കിണറ്റിലും സംസം? Muharram andavishwasangal about zamzam

 ◾️എല്ലാ കിണറ്റിലും സംസം?


മുഹർറം പത്തിന്റെ പേരിൽ നിരവധി കള്ള ഹദീസുകളും ദുർബല കഥകളും നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നു വിവരിച്ചുവല്ലോ. അത്തരം അടിസ്ഥാന രഹിതമായ സംഭവം അംഗീകരിക്കാവതല്ല.


മുഹർറം പത്തിനു എല്ലാ വെള്ളത്തിലേക്കും സംസം നിർഗളിക്കുമെന്നു പറയപ്പെട്ടത് ദുർബലമാണ്. ഈ ദുർബല സംഭവം റൗളുൽ ഫാഇഖിലും (പേ: 178) അത് റൂഹുൽ ബയാനിലും (4/83) ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.


മുഹർറം പത്തിലെ നിരവധി പുണ്യങ്ങൾ റൗളുൽ ഫാഇഖിൽ നിന്നു സയ്യിദുൽ ബക്‌രി(റ) തന്റെ ഇആനത്തിൽ (2/260) ഉദ്ധരിച്ചപ്പോൾ സംസമിന്റെ കഥ ബോധപൂർവ്വം ഒഴിവാക്കിയതു ശ്രദ്ധേയമാണ്. മാത്രമല്ല, റൗളുൽ ഫാഇഖിൽ പറഞ്ഞതിനു എതിര് പറയുകയും ചെയ്തു.


ഇസ്മാഈലിൽ ഹിഖി(റ) ഉദ്ധരിക്കുന്നു:


ذكر ان الله تعالى يخرق ليلة عاشوراء زمزم الى سائر المياه فمن اغتسل يومئذ أمن من المرض في جميع السنّة كما في روض الفائق (روح البيان في تفسير سورة يونس).


മുഹർറം പത്തിന്റെ രാത്രിയിൽ സർവ്വ വെള്ളത്തിലേക്കും അല്ലാഹു സംസമിനെ ദ്വാരമുണ്ടാക്കുന്നതാണ്. അതിനാൽ അന്നു ഒരാൾ കുളിച്ചാൽ ആ വർഷം അവൻ രോഗം പിടിപ്പെടുന്നതിൽ നിന്നു നിർഭയനായി. റൗളുൽ ഫാഇഖിൽ അക്കാര്യം വിവരിച്ചിട്ടുണ്ട് (റൂഹുൽ ബയാൻ: 4/83).


സയ്യിദ് ബക്‌രി(റ) ഉദ്ധരിക്കുന്നു: മുഹർറം പത്തിനു സന്തോഷം പ്രകടമാക്കുക, സുറുമയിടുക, പുതുവസ്ത്രം ധരിക്കുക എന്നതിനു ഒരടിസ്ഥാനവുമില്ല. തുടർന്ന് മഹാനവർകൾ പറയുന്നു:


ومن اغتسل يومه لم يمرض كذلك.


ആശൂറാ ദിനത്തിൽ കുളിച്ചാൽ രോഗമുണ്ടാകില്ലെന്നതും അടിസ്ഥാന രഹിതമാണ് (ഇആനത്ത്: 2/260).


ചില സ്ത്രീകൾ ദുൽഹിജ്ജ പത്തിനു സർവ്വ കിണറ്റിലും സംസം നിർഗളിക്കുമെന്നു മനസ്സിലാക്കി വെള്ളം കോരി സൂക്ഷിക്കലുണ്ടത്രെ! ഇത്തരം തെറ്റിദ്ധാരണകൾ തിരുത്തപ്പെടേണ്ടതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu