◾️പ്രധാന സംഭവങ്ങൾ
മുഹർറ മാസം പത്തിനു നടന്ന പ്രധാന സംഭവങ്ങളിൽ ചിലതു വിവരിക്കാം:
1) ആദം നബി(അ)യുടെ തൗബ അല്ലാഹു സ്വീകരിച്ചു.
2) ഇദ്‌രീസ് നബി(അ)യെ സ്വർഗസ്ഥനാക്കി.
3) നൂഹ് നബി(അ)യുടെ കപ്പൽ കരക്കണഞ്ഞു.
4) ഇബ്റാഹീം നബി(അ)യെ അല്ലാഹു തന്റെ ആത്മ മിത്രമാക്കുകയും നംറൂദിന്റെ തീകുണ്ഡത്തിൽ നിന്നു രക്ഷപ്പെടുത്തുകയും ചെയ്തു.
5) യഅഖൂബ് നബി(അ)യുടെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടി.
6) യൂനുസ് നബി(അ)യെ മത്സ്യ വയറ്റിൽ നിന്നു മുക്തമാക്കി.
7) സുലൈമാൻ നബി(അ)ക്ക് രാജാധികാരം തിരിച്ചുനൽകി.
8) മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ഫിർഔനിനെ സമുദ്രത്തിൽ മുക്കി കൊല്ലുകയും ചെയ്തു.
9) അയ്യൂബ് നബി(അ)യുടെ രോഗം സുഖപ്പെട്ടു.
10) ദാവൂദ് നബി(അ)യുടെ തൗബ സ്വീകരിച്ചു.
11) ഈസാ നബി(അ)യെ ആകാശത്തേക്കുയർത്തി.
12) മുഹമ്മദ് നബി(സ്വ)ക്ക് പാപ സംരക്ഷണം പ്രഖ്യാപിക്കപ്പെട്ടു (ഇആനത്ത്: 2/260).
കൂടുതൽ പഠനത്തിനു ശൈഖ് ജീലാനി(റ)യുടെ ഗുൻയത്ത് നോക്കുക.
◾️മുഹർറത്തിലെ ആണ്ടനുസ്മരണം
» മുഹർറം ഏഴ്: ഖുത്വുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങളുടെ വഫാത്ത്. ഹിജ്റ 1260. മരിക്കുമ്പോൾ 94 വയസ്സായിരുന്നു സയ്യിദിന്റെ പ്രായം.
» മുഹർറം പത്ത്: നബി(സ്വ)യുടെ പൗത്രൻ ഹുസൈൻ(റ) ശഹീദായി. ഹിജ്റ 61ൽ കർബലാ യുദ്ധത്തിൽ വെച്ചായിരുന്നു അത്.
» മുഹർറം പതിനൊന്ന്: പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം റൂയാനി(റ)യുടെ വഫാത്ത്. ഹിജ്റ 502.
» മുഹർറം പന്ത്രണ്ട്: സൈനുൽ ആബിദീൻ(റ) വഫാത്ത്. ഹിജ്റ 94. നബി(സ്വ)യുടെ പൗത്രൻ ഹുസൈനി(റ)ന്റെ മകനാണ് സൈനുൽ ആബിദീൻ(റ).
» മുഹർറം ഇരുപത്തി ആറ്: അഹ്മദ് കോയശ്ശാലിയാത്തി(റ)യുടെ വഫാത്ത്.
◾️മുഹമ്മദ് ഖാസിം(റ)
കവരത്തി ദ്വീപിൽ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഖാസിം വലിയുല്ലാഹി(റ) മുഹർറം പതിനൊന്നിനു വഫാതായി. മഹാനവർകളുടെ മഖ്ബറ സിയാറത്ത് കേന്ദ്രമാണ്.
ഖാദിരി, രിഫാഈ, ചിശ്തീ, സുഹ്റവർദീ എന്നീ ത്വരീഖത്തിലെ മശാഇഖുമാരിൽപ്പെട്ട മഹാൻ ഒട്ടനവധി കറാമത്തു പ്രകടമാക്കിയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍