Ad Code

നിസ്കരിക്കാത്തവരോട് നാം ചെയ്യേണ്ടത് Niskarikkathavarod nam cheyyandath

 നിസ്കാരം ഖളാആക്കൽ തന്നെ വലിയ തെറ്റാണെന്ന് നാം വായിച്ചു. പിന്നെ നിസ്കരിക്കാത്തവനെ കുറിച്ച് എത്രത്തോളമുണ്ടാകുമെന്ന് ചിന്തിച്ചാൽ തന്നെ അറിയാം. ദുൻയാവിലും ആഖിറത്തിലും അവന് നിരവധി ശിക്ഷകൾ ഉണ്ട്.


ഇമാം ശഅറാനി(റ) എഴുതുന്നു: നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിന്റെ മേൽ ഞാൻ ഭയപ്പെടുന്നത് സമയത്തിനെയും വിട്ടവർ നിസ്കാരം പിന്തിക്കലും സമയത്തിനെയും വിട്ടവർ നിസ്കാരം വേഗത്തിലാക്കലുമാണ് (കശ്ഫുൽ ഗുമ്മ: അൽ ജമീഇൽ ഉമ്മ: 1/90).


ഇമാം ശഅറാനി(റ) എഴുതുന്നു: നിസ്കാരം ഉപേക്ഷിക്കുന്നവരോട് അഞ്ചു നേരത്തെ നിസ്കാരത്തിന്റെ മഹത്വവും പതിവായി നിസ്കരിച്ചാലുള്ള ഗുണവും നാം വ്യക്തമാക്കി കൊടുക്കണം. ഈ വിഷയത്തിൽ അധിക പേരും അശ്രദ്ധരാണ്. അവർ നിസ്കരിക്കാത്തവരോടൊപ്പം ഭക്ഷണം കഴിക്കുന്നു, ചിരിക്കുന്നു, ജോലികളിൽ ഏർപ്പെടുന്നു. തീരെ തന്നെ നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷയും വിവരിച്ചുകൊടുക്കുന്നില്ല. ഈ പ്രവർത്തനം ദീനിനെ നശിപ്പിക്കലാണ്. അതിനാൽ സഹോദരാ, ദീനിന്റെ നിർബന്ധമായ കാര്യത്തിൽ വീഴ്ച വരുത്തുന്ന അറിവില്ലാത്ത എല്ലാവരോടും അതിന്റെ ഗൗരവം നീ അറിയിക്കുക അല്ലെങ്കിൽ നീയും അവരോടൊപ്പം നരകത്തിലേക്കായിരിക്കും. ഈ കാര്യം നീ പ്രവർത്തിച്ചില്ലെങ്കിൽ അറിവനുസരിച്ച് പ്രവർത്തിക്കാത്തവന്റെ കൂട്ടത്തിൽ നീയും പെടും. നിനക്ക് പണ്ഡിതൻ എന്ന പേരൊന്നും വേണമെന്നില്ല.


സഹോദരാ, നീ അറിയുക, നിസ്കരിക്കുന്നവർ ഉള്ള എല്ലാ സ്ഥലത്തു നിന്നും നാശം ഉയർന്നുപോവും. നിസ്കരിക്കാത്തവർ ഉള്ള സ്ഥലത്തെല്ലാം നാശമുണ്ടാവും. നിസ്കരിക്കാത്തവരുടെ മേഘലയിൽ ഭൂമികുലുക്കം, ഭൂമി വിഴുങ്ങൽ, നാശങ്ങൾ എന്നിവയൊന്നും ഉണ്ടാവില്ലെന്ന് നിനക്കേണ്ട. ഞാൻ നിസ്കരിക്കുന്നത് കൊണ്ട് അതൊന്നും എന്റെ മേൽ ഉണ്ടാവില്ലെന്നും നീ പറയേണ്ട. കാരണം നാശം മൊത്തത്തിലാണിറങ്ങുക. നല്ലവനും അതെത്തും. അവൻ അവരോട് കൽപ്പിച്ചില്ല, വിരോധിച്ചില്ല, തടഞ്ഞില്ല എന്നതുകൊണ്ട് (ലവാഖിഉൽ അൻവാരിൽ ഖുദ്സിയ്യ, പേജ്: 50).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Close Menu